Image

ഫാ.തോമസ് പടിയംകുളത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷം ഈ ശനിയാഴ്ച്ച

ജോര്‍ജ് ജോണ്‍ Published on 31 October, 2017
ഫാ.തോമസ് പടിയംകുളത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷം ഈ ശനിയാഴ്ച്ച
ഫ്രാങ്ക്ഫര്‍ട്ട്: മലങ്കരകത്തോലിക്കാ സഭയിലെ വൈദികനായ ഫാ.തോമസ് പടിയംകുളം തന്റെ
പൗരോഹത്യത്തിന്റെ അമ്പതാം വാര്‍ഷികം ഈ വരുന്ന ശനിയാഴ്ച്ച, നവംബര്‍ 04 ന്
ആഘോഷിക്കുന്നു. സുവര്‍ണ്ണജൂബിലിയാഘോഷം ശനിയാഴ്ച രാവിലെ 10.30 ന്
ഫ്രാങ്ക്ഫര്‍ട്ടിലെ ഹെര്‍സ് ജീസു ദേവാലയത്തില്‍ (ഫ്രാങ്ക്ഫര്‍ട്ട് എക്കന്‍ഹൈം) വച്ചാണ്
നടത്തുന്നത്.

മലങ്കരസഭയില്‍ നിന്നും 1960 കളില്‍ വൈദിക പഠനത്തിനായി ജര്‍മനിയിലെ
കോണിംങ്ങ്‌സ്‌റ്റൈന്‍ വൈദിക സെമിനാരിയില്‍ ചേര്‍ന്ന തോമസ് പടിയംകുളം 1967
നവംബര്‍ 04 ന് ദിവംഗതനായ മലങ്കരകത്തോലിക്കാ സഭാ തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ്
ബനഡിക്റ്റ് മാര്‍ ഗ്രീഗോരിയോസില്‍ നിന്നും വൈദികപട്ടം സ്വീകരിച്ചു.

തുടര്‍ന്ന് ജര്‍മനിയിലെ ലിംബൂര്‍ഗ് രൂപതയിലെ വിവിധ പള്ളികളില്‍ വികാരിയായി
സേവനം അനുഷ്ഠിച്ചു. ജര്‍മന്‍ മലങ്കരസമൂഹവുമായി ചേര്‍ന്ന് ശനിയാഴ്ച്ച നടത്തുന്ന ജൂബലി
ആഘോഷത്തില്‍ മലങ്കര സഭാ മാവേലിക്കര രൂപതാധ്യക്ഷന്‍ ഡോ ജോഷ്വാ മാര്‍ ഇഗ്‌നേഷ്യസ്
തിരുമേനി പൊന്തിഫിക്കല്‍ കര്‍ബ്ബാന അര്‍പ്പിക്കും. ലിംബുര്‍ഗ് രൂപതാ വികാരി ജനറാള്‍
മോണ്‍. വോള്‍ഫ്ഗാങ് റ്യോഷ്, മറ്റ് വൈദികര്‍, ജൂബലേറിയന്‍ തുടങ്ങിയവര്‍ ഈ
പൊന്തിഫിക്കല്‍ കര്‍ബ്ബാനയില്‍ സഹകാര്‍മ്മികരായിരിക്കും. പൊന്തിഫിക്കല്‍ കര്‍ബ്ബാനക്ക് ശേഷം പാരീഷ് ഹാളില്‍ അനുമോദന സമ്മേളനവും, സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

ഫാ.തോമസ് പടിയംകുളത്തിന്റെ ജൂബലി ആഘോഷ പരിപാടിയില്‍ മുന്‍ ജര്‍മന്‍
പ്രതിരോധവകുപ്പ് മന്ത്രിയും, ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എക്‌സിക}ട്ടീവ്
മെംബറുമായ ഫ്രാന്‍സ് ജോസഫ് യുങ്ങും, കുടുബാംഗങ്ങളും പങ്കെടുക്കും. ഫ്രാന്‍സ്
ജോസഫ് യുങ്ങ്, ഫാ.തോമസ് പടിയംകുളം വികാരി ആയി വിരമിച്ച ലിംബൂര്‍ഗ്
രൂപതയിലെ സെന്റ് മാര്‍ക്കൂസ് എല്‍റ്റ്‌വില്ലാ എര്‍ബാഹ് ഇടവകാഗംവും, ഈ പള്ളിയിലെ
എല്ലാ പ്രവര്‍ത്തനങ്ങളിലും കുടുബസമേതം അന്നും, ഇന്നും സജീവ പ്രവര്‍ത്തകനുമാണ്. തന്റെ
പൗരോഹത്യ രജതജൂബലിയില്‍ പങ്കെടുക്കാന്‍ ഫാ.തോമസ് പടിയംകുളം ഏവരേയും
ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.തോമസ് പടിയംകുളം ടെല. 06198 573788 , ഫാ.സന്തോഷ്
തോമസ് ടെല. 0176 803083, ,ജോസ് പൊന്‍മേലില്‍ ടെല. 06192 96977,
ജോര്‍ജ് മുണ്ടേത്ത് ടെല. 06198 5877990. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക