Image

ക്രൈസ്റ്റ് ദി കിംഗ് ക്നാനായ മിഷന്റെ റാഫിളില്‍ ബേബി ജോസഫ് ഇല്ലത്തിങ്കല്‍ ഒന്നാം സമ്മാനം നേടി

പി.ആര്‍.ഓ. അലക്‌സ് നെടുംതുരുത്തില്‍ Published on 31 October, 2017
ക്രൈസ്റ്റ് ദി കിംഗ് ക്നാനായ  മിഷന്റെ റാഫിളില്‍ ബേബി ജോസഫ് ഇല്ലത്തിങ്കല്‍  ഒന്നാം സമ്മാനം നേടി
ന്യൂജേഴ്‌സി ക്രൈസ്റ്റ് ദി കിംഗ് ക്നാനായ  മിഷന്റെ റാഫിളില്‍ ബേബി ജോസഫ് ഇല്ലത്തിങ്കല്‍, ക്യൂന്‍സ് ന്യൂയോര്‍ക്ക്, ഒന്നാം സമ്മാനം നേടി. 120 ഗ്രാം സ്വര്‍ണം അല്ലെങ്കില്‍ 5000 ഡോളര്‍ ആണു സമ്മാനം.

രണ്ടാം 
സമ്മാനം രണ്ടു പേര്‍ക്കുള്ള യു.എസ്-കൊച്ചി ടിക്കറ്റ് (2500 ഡോളര്‍) 2. ജോപ്പൻ മലയാറ്റിക്കുഴിയിൽ, ഓര്‍ലാന്റോ നേടി.

മൂന്നാം സമ്മാനം ആപ്പി
ള്‍   ലാപ്പ്‌ടോപ്പ് (1250 ഡോളര്‍) അലക്‌സാണ്ടര്‍ വലിയവീടനു -സ്റ്റേറ്റന്‍ ഐലന്റ് ലഭിച്ചു.

ന്യൂജേഴ്‌സി-സ്റ്റേറ്റന്‍ ഐലന്റ് ക്‌നാനായ മിഷനു സ്വന്തമായി ഒരു ദേവാലയം എന്ന സ്വപ്നത്തിലേക്കുള്ള ഒരു സുപ്രധാന ചുവടു വെയ്പ്പായിരുന്നു റാഫിള്‍ പദ്ധതി. ഇതിന്റെ സമാപനവും നറുക്കെടുപ്പും സെന്റ് സിസിലിയ ചര്‍ച്ചി
ല്‍ വച്ച് നടത്തപ്പെട്ടു.

അഭിവന്ദ്യ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന്റെ സാന്നിധ്യത്തില്‍ ജൂണ്‍ 25 നു തുടക്കമിട്ട ഈ റാഫിള്‍ പ്രോഗ്രാമിനു തദവസരത്തില്‍ തന്നെ ഏകദേശം 100,000  ഡോളര്‍ സ്‌പോണ്‍സര്‍ഷിപ്പ് ആയി ലഭിക്കുകയുണ്ടായി. ന്യൂജേഴ്‌സി മിഷനു പുറത്തുള്ള നാനാ ജാതി മതസ്ഥരായ 100 കണക്കിനു ജനങ്ങളുടെ ആത്മാര്‍ത്ഥമായ സഹകരണം ഈ പ്രോഗ്രാമിന്റെ വന്‍ വിജയത്തിനു വലിയൊരു കാരണമായി.

ഏകദേശം 200,000 ഡോളറോളം സമാഹരിക്കുവാന്‍ ഈ പ്രോഗ്രാമിലൂടെ സാധിച്ചു.

വി. 
കുര്‍ബാനക്കു ശേഷം നറുക്കെടുപ്പ്  ന്യൂയോര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഫൊറോന ചര്‍ച്ച് വികാരി ഫാ.ജോസഫ് തറക്കല്‍, റോക്ക് ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് വികാരി ഫാ.ജോസഫ് ആദോപ്പള്ളി എന്നിവരോടൊപ്പം മിഷന്‍ ഡയറക്ടര്‍ ഫാ. റെനി കട്ടേല്‍ നിര്‍വഹിച്ചു. 

മിഷന്‍ ഡയറര്‍ക്ടര്‍ ഫാ. റെനി കട്ടേല്‍, ട്രസ്റ്റിമാരായ ജോസ്  കുഞ്ഞ്  ചാമക്കാല, ലൂമോന്‍ മാന്തുരുത്തില്‍, ബില്‍ഡിംഗ് ബോര്‍ഡ് ചെയര്‍മാന്‍ ഷാജി വെമ്മേലില്‍, അക്കൗണ്ടന്റ് പീറ്റര്‍ മാന്തുരുത്തില്‍ എന്നിവരുടെ ശക്തമായ നേതൃത്വത്തില്‍ പാരിഷ് കൗണ്‍സിലിന്റെയും ബില്‍ഡിംഗ് കമ്മിറ്റിയുടെയും മിഷന്‍ അംഗങ്ങളുടെയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം ഈ പ്രോഗ്രാമിന്റെ വിജയത്തിനു സുപ്രധാന ഘടകമായിരുന്നു .

ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റതിനുള്ള സമ്മാനത്തിനു സ്റ്റേറ്റന്‍ ഐലന്റില്‍ നിന്നുള്ള ഷൈജു  
 വാഴക്കാട്ടില്‍ അര്‍ഹനായി.

ആത്മാര്‍ത്ഥമായി സഹകരിച്ച എല്ലാവര്‍ക്കുംമിഷന്‍ ഡയറക്ടര്‍ ഫാ. റെനി കാട്ടേലും ട്രസ്റ്റിമാരും നന്ദി അറിയിച്ചു.
ക്രൈസ്റ്റ് ദി കിംഗ് ക്നാനായ  മിഷന്റെ റാഫിളില്‍ ബേബി ജോസഫ് ഇല്ലത്തിങ്കല്‍  ഒന്നാം സമ്മാനം നേടി
ക്രൈസ്റ്റ് ദി കിംഗ് ക്നാനായ  മിഷന്റെ റാഫിളില്‍ ബേബി ജോസഫ് ഇല്ലത്തിങ്കല്‍  ഒന്നാം സമ്മാനം നേടി
ക്രൈസ്റ്റ് ദി കിംഗ് ക്നാനായ  മിഷന്റെ റാഫിളില്‍ ബേബി ജോസഫ് ഇല്ലത്തിങ്കല്‍  ഒന്നാം സമ്മാനം നേടി
ക്രൈസ്റ്റ് ദി കിംഗ് ക്നാനായ  മിഷന്റെ റാഫിളില്‍ ബേബി ജോസഫ് ഇല്ലത്തിങ്കല്‍  ഒന്നാം സമ്മാനം നേടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക