Image

രണ്ടാം ലോകമഹായുദ്ധ കഥയുമായി ഫിലിപ്പ് നോയിസ്

Published on 31 October, 2017
രണ്ടാം ലോകമഹായുദ്ധ കഥയുമായി ഫിലിപ്പ് നോയിസ്
ദ ക്വയറ്റ് അമേരിക്കന്‍, ക്ലിയര്‍ ആന്‍ഡ് പ്രസന്റ് ഡേയ്ഞ്ചര്‍ എന്നീ സിനിമകളുടെ സംവിധായകനാണ് ഫിലിപ് നോയിസ്. രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലൊരുക്കുന്ന ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രവുമായാണ് ഇത്തവണ ഫിലിപ്പ് എത്തുന്നത്. കില്ലര്‍ ടെന്‍ എന്നു പേരിട്ടിരിയ്ക്കുന്ന ഈ സിനിമയില്‍ അമേരിക്കയിലേയും ചൈനയിലേയും മികച്ച താരങ്ങള്‍ അഭിനയിക്കുന്നു വെന്നാണ് സൂചന. നാസികളും ജാപ്പനീസും വികസിപ്പിച്ചെടുത്ത രാസായുധങ്ങളെപ്പറ്റിയാണ് സിനിമപറയുന്നത്. പോള്‍ സ്റ്റഹേലി, ജസ്റ്റിന്‍ മോഞ്ചോ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ തയ്യാറാക്കുന്നു. സിനിമയുടെ മറ്റ് വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക