Image

ഇലിപ് അക്കാഡമിയില്‍ ഒക്‌പേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റിന്റെ ഇന്റന്‍സീവ് കോഴ്‌സ് നവംബറില്‍

Published on 31 October, 2017
ഇലിപ് അക്കാഡമിയില്‍ ഒക്‌പേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റിന്റെ ഇന്റന്‍സീവ് കോഴ്‌സ് നവംബറില്‍
 
മെല്‍ബണ്‍: ഒക്‌പേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റിന്റെ ഇന്‍ഡ്യയിലെ ആദ്യത്തെ ട്രെയിനിംഗ് സെന്ററായ ഇലിപ് അക്കാഡമിയില്‍ നവംബര്‍ 6 മുതല്‍ റസിഡന്‍ഷ്യല്‍ ഇന്റന്‍സീവ് കോഴ്‌സ് ആരംഭിക്കും. ഇംഗ്ലീഷില്‍ പ്രാവിണ്യമുള്ളവര്‍ക്ക് ഡിസംബര്‍ മാസത്തിലും കോഴ്‌സിന് ചേരാന്‍ സാധിക്കും. 2002 മുതല്‍ ഓസ്‌ട്രേലിയായിലും ഇന്‍ഡ്യയിലും ഒക്‌പേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റിന് പരിശീലനം നല്കി കൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയായില്‍ നിന്നുള്ള ഫാക്കല്‍റ്റിയാണ് ക്ലാസ്സുകള്‍ നയിക്കുന്നത്. 

ക്ലാസ്സില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒക്‌പേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റിനെക്കുറിച്ച് അറിയാന്‍ താല്‍പര്യമുള്ളവര്‍ക്കും വേണ്ടി ഇലിപ് അക്കാദമിയുടെ നേതൃത്വത്തില്‍ നവംബര്‍ 4ന് സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ട്.

ബ്രിട്ടന് പുറത്തു നിന്നും പരിശീലനം നേടിയിട്ടൂള്ള നഴ്‌സുമാര്‍ക്കായി ഇംഗ്ലീഷ് ഭാഷാ മാനദണ്ഡങ്ങള്‍ ഭേദഗതി ചെയ്തുള്ള നിയമങ്ങള്‍ ബ്രിട്ടീഷ് നഴ്‌സിംഗ് ആന്‍ഡ് മിഡ്വൈഫറി ബോര്‍ഡ് പുറപ്പെടുവിച്ചു. ഈ വര്‍ഷം നവംബര്‍ ഒന്നു മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്. ഇതുപ്രകാരം ഒക്‌പേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ബ്രിട്ടണിലും നഴ്‌സിംഗ് രജിസ്‌ട്രേഷന് അപേക്ഷിക്കാവുന്നതാണ്. ഇംഗ്ലീഷ് ഭാഷയില്‍ നഴ്‌സിംഗ് പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് 'ഒഇടി'എളുപ്പത്തില്‍ വിജയിക്കാന്‍ സാധിക്കും. അടുത്ത വര്‍ഷം മുതല്‍ ഒക്‌പേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റിന്റെ പരീക്ഷ രീതികളും മാറുവാന്‍ സാധ്യതയുണ്ട്. ഐഇഎല്‍ടിഎസ് 6.5 തുല്യമായി ഒക്‌പേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് 'സി പ്ലസ്' സ്‌കോര്‍ അംഗീകരിക്കപ്പെടുന്നതാണ്. കൂടാതെ ഓസ്‌ട്രേലിയായില്‍ രണ്ടു പ്രാവശ്യത്തെ ഒക്‌പേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റിന്റെ സ്‌കോര്‍ ഒരുമിച്ച് ചേര്‍ക്കുന്‌പോള്‍ വിജയിച്ചാലും ഓസ്‌ട്രേലിയായില്‍ നഴ്‌സിംഗ് രജിസ്‌ട്രേഷന് അപേക്ഷിക്കാവുന്നതാണ്. ഒക്‌പേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റിന് കൊച്ചിയിലും ലണ്ടനിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. നവംബര്‍ 4നു നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരും ക്ലാസ്സില്‍ ചേരാന്‍ താല്‍ര്യമുള്ളവര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കുന്നതാണ്. ഇമെയിലൂടെ സെമിനാറിനും ക്ലാസിനും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.


റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക