Image

കിംഗ്ഡം ഓഫ് തായ്‌ലന്‍ഡില്‍ ഡബ്ലിയുഎംഎഫിന് തുടക്കമായി

Published on 31 October, 2017
കിംഗ്ഡം ഓഫ് തായ്‌ലന്‍ഡില്‍ ഡബ്ലിയുഎംഎഫിന് തുടക്കമായി
 
ബാങ്കോക്ക്: തെക്കുകിഴക്കന്‍ ഷ്യയിലെ രാജ്യമായ തായ്‌ലന്‍ഡില്‍ വേള്‍ഡ് മലയാളി ഫെഡറേഷന് പുതിയ പ്രൊവിന്‍സ്. രാജ്യത്തെ ഏക മലയാളി സംഘടനയായ തായ് മലയാളി സമാജവുമായി (ടിഎംഎസ്) സഹകരിച്ചായിരിക്കും ആഗോള പ്രവാസി സംഘടനയായ ഡബ്ലിയുഎംഎഫിന്റെ പ്രവര്‍ത്തനങ്ങള്‍.

ഷാജു എം. ചാക്കോ (പ്രസിഡന്റ്). മുഹമ്മദ് പി (വൈസ് പ്രസിഡന്റ്), സജേഷ് എം. ശശിധര്‍ (സെക്രട്ടറി), പ്രസാദ് കെ.എസ (ജോയിന്റ് സെക്രട്ടറി), ബൈജു ഭാസ്‌കരന്‍ (ട്രഷറര്‍), സജിത്ത് ഗിരിജന്‍ (മീഡിയ കോഓര്‍ഡിനേറ്റര്‍), സന്തോഷ് കുമാര്‍ (ഇവന്റ് കോഓര്‍ഡിനേറ്റര്‍) ഷാജി റെനിക്ക് ബി. (ചാരിറ്റി കോഓര്‍ഡിനേറ്റര്‍) എന്നിവരെ മുഖ്യ ഭാരവാഹികളായി തെരഞ്ഞെടുത്തു.
എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ജയചന്ദ്രന്‍ എം, രാജേഷ് പി. രാജന്‍, ശ്രീജിത്ത് കെ.എം, നിധിന്‍ പി എന്നിവരെയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക