Image

സെന്റ്‌തോമസ് മിഷനറി സൊസൈറ്റി സഭാംഗങ്ങള്‍ മാര്‍ ആലഞ്ചേരിയുടെ നേതൃത്വത്തില്‍ മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി

Published on 31 October, 2017
സെന്റ്‌തോമസ് മിഷനറി സൊസൈറ്റി സഭാംഗങ്ങള്‍ മാര്‍ ആലഞ്ചേരിയുടെ നേതൃത്വത്തില്‍ മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി
  
റോം: സെന്റ് തോമസ് മിഷനറി സൊസൈറ്റിയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് റോമില്‍ സെന്റ് തോമസ് മിഷനറി സൊസൈറ്റിയുടെ ഡയറക്ടര്‍ ജനറല്‍ റവ. ഫാ. കുര്യന്‍ അമ്മാനത്തുകുന്നേലിന്റെ നേതൃത്വത്തില്‍ സഭയിലെ വൈദിക സമൂഹം മാര്‍പ്പാപയുമായി കൂടിക്കാഴ്ച നടത്തി.

കൂടിക്കാഴ്്ചയില്‍ ശ്രേഷ്ഠ മെത്രാപ്പോലിത്ത മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദ്ദിനാള്‍ മാര്‍ ക്ലീമ്മിസ്, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവരും പങ്കെടുത്തു. സീറോ മലബാര്‍ സഭയുടെ ഏക മിഷനറി സമൂഹമായ സെന്റ് തോമസ് മിഷനറി സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ മാര്‍പ്പാപ്പ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

റോമിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ സെന്റ് തോമസ് മിഷനറി സൊസൈറ്റിയുടെ ഡയറക്ടര്‍ ജനറല്‍ ഫാ. കുര്യന്‍ അമ്മാനത്തുകുന്നേലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു ദിവ്യബലിയില്‍ സഭയിലെ വൈദികര്‍ സഹകാര്‍മ്മികരായി.

സീറോമലബാര്‍ സഭയുടെ മിഷനറി സമൂഹമായ സെന്റ് തോമസ് മിഷനറി സൊസൈറ്റി , പാലാ രൂപതയുടെ ആദ്യ അധ്യക്ഷനായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വയിലില്‍ പിതാവാണ് സ്ഥാപിച്ചത്. ഫാ. കുര്യന്‍ അമ്മാനത്തു കുന്നേല്‍ ഡയറക്ടര്‍ ജനറലായ സൊസൈറ്റിക്ക് 341 വൈദികര്‍ ഇന്നുണ്ട്. 

കേരളത്തിനു വെളിയില്‍ മാണ്ടിയ, ഉജ്ജൈന്‍, സാഗ്ലി, ഡല്‍ഹി എന്നിവിടങ്ങളിലും ഇന്ത്യക്ക് പുറത്ത് ഓസ്‌ട്രേലിയ, ഓസ്ട്രിയ, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്വീഡന്‍, ഇറ്റലി, അമേരിക്ക, ബ്രസീല്‍, ടാന്‍സാനിയ തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ന് സഭയുടെ വൈദികര്‍ സേവനമനുഷ്ടിക്കുന്നു. വിവിധ രാജ്യങ്ങളിലെ സഭാംഗങ്ങളോടപ്പം സ്വിസ്സിലെ സിറോ മലബാര്‍ സഭയുടെ കോഡിനേറ്റര്‍ ഫാ. തോമസ് പ്ലാപ്പള്ളിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക