Image

ഷെറിന്റെ സംസ്‌കാരം രഹസ്യമായി നടത്തി; അന്ത്യവിശ്രമ സ്ഥലവും വെളിപ്പെടുത്തില്ല

Published on 31 October, 2017
ഷെറിന്റെ സംസ്‌കാരം രഹസ്യമായി നടത്തി; അന്ത്യവിശ്രമ സ്ഥലവും വെളിപ്പെടുത്തില്ല
ഡാലസ്: മൂന്നാഴ്ച മുന്‍പ് കൊല്ലപ്പെട്ട ഷെറിന്‍ മാത്യുസിന്റെ സംസ്‌കാരം ഇന്ന് (ചൊവ്വ) രാവിലെ സ്വകാര്യമായി നടത്തി. വളര്‍ത്തു മാതാപിതാക്കളായ വെസ്ലി മാത്യുസ്, സിനി എന്നിവര്‍ അംഗങ്ങളായ ബ്രഥറന്‍ ശുശ്രുഷകളോടെയായിരുന്നു സംസ്‌കാരം.
സിനി, മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍, സുഹ്രുത്തുക്കള്‍ എന്നിവര്‍ മാതമാണു പങ്കെടുത്തത്. വെസ്ലിയും ഫോസ്റ്റര്‍ കെയറിലുള്ള മൂത്ത പുത്രിയും പങ്കെടുത്തില്ല.

സംസ്‌കരിച്ച സ്ഥലം എവിടെ എന്നു വെളിപ്പെടുത്തിയിട്ടില്ല.

സിനിയുടെ അഭിഭാഷകരായ മൈക്കള്‍ നോള്‍ട്ട്, ഗ്രെഗ്ഗ് ഗിബ്ബ്‌സ് എന്നിവര്‍ വൈകിട്ട് സ്ംസ്‌കാരം സംബന്ധിച്ച് ഒരു പ്രസ്താവനയുമിറക്കി.

മാധ്യമങ്ങളുടെയും സോഷ്യല്‍ മീഡിയയുടെയും അമിതമായ താല്പര്യം കണക്കിലെടുത്ത്  
സ്ര്‍വീസ് രഹസ്യമാക്കാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നുവെന്നു പ്രസ്താവന പറയുന്നു. ഷെറിന്റെ ദുഖകരമായ മരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം സ്വര്‍ഗീയ ജീവിതത്തിലേക്കു ശ്രദ്ധ പതിയുന്നതിനായിരുന്നു ഇത്.

മ്രുതദേഹം സംസ്‌കരിച്ച സ്ഥലവും വെളിപ്പെടുത്തുന്നില്ലെന്നു അറ്റോര്‍ണിമാര്‍ അറിയിച്ചു. സുരക്ഷിത കാരണങ്ങള്‍ കൊണ്ടും സംസ്‌കരിച്ച സ്ഥലത്ത് അതിക്രമങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത പരിഗണിച്ചുമാണിത്. ശാന്തമായ അന്ത്യവിശ്രമം ഷെറിനു അവകാശപ്പെട്ടതാണ്.

ഷെറിനു വേണ്ടി ലോകമെങ്ങു നിന്നും ഉണ്ടായ കരുതലിനും സ്‌നേഹത്തിനും പ്രാര്‍ഥനക്കും കുടുംബത്തിനുള്ള നന്ദി എത്രയെന്നു പറയാനാവില്ല. ഈ ഹ്രുദയ ഭേദകമായ മരണത്തില്‍ ഒട്ടേറേ പേര്‍ ഹ്രുദയ വേദന അനുഭവിചിരുന്നു. എന്നാല്‍ ഓരോരുത്തരോടും വ്യക്തിപരമായി നന്ദി അറിയിക്കാന്‍ കഴിയില്ല. എല്ലാവരുടെയും കാരുണ്യത്തിനും പ്രാര്‍ഥനക്കും നന്ദി.

ഓട്ടോപ്‌സിക്കു ശേഷം മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസില്‍ നിന്നു നേരിട്ടു മ്രുതദേഹം ഫ്യൂണറല്‍ ഹോമിലേക്കു മാറ്റുകയായിരുന്നു.

മ്രുതദേഹത്തിന്റെ പേരില്‍ ഒരു ഒച്ചപ്പാടിനും താല്പര്യമില്ലെന്നു കുട്ടിയെ കാണാതായതു മുതല്‍ സജീവമായി രംഗത്തുണ്ടായിരുന്ന ഫാ. എ.വി. തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒരു ഇന്റര്‍ഫെയ്ത്ത് പ്രാര്‍ഥനയും അനുസ്മരണവും നടത്തുമെന്നും അധേഹവും മറ്റൊരു ആക്ടിവിസ്റ്റ് ഉമൈര്‍ സിദ്ദിക്കിയും അറിയിച്ചിരുന്നു

ഇതേ സമയം ദത്തെടുക്കലും അനുബന്ധ വിഷയങ്ങളും റിപ്പൊര്‍ട്ട് ചെയ്യാന്‍ മലയാളിയായ ജോബിന്‍ പണിക്കര്‍ ഉള്‍പ്പടെ റിപ്പോര്‍ട്ടര്‍മാരുടെ ഒരൂ ടീമിനെ എ.ബി.സി-8 ചാനല്‍ (ഡബ്ലിയു.എഫ്.എ.എ.)ഇന്ത്യയിലേക്കയച്ചു. അവരുടെ റിപ്പോര്‍ട്ടുകള്‍ വൈകാതെ പ്രസിദ്ധീകരിക്കും.

സിനി മാത്യു എന്നു പേരുള്ള മറ്റൊരു കുടുംബത്തെ തെറ്റിദ്ധാരണ കൊണ്ട് പലരും സോഷ്യല്‍ മീഡിയയയില്‍ ശല്യപ്പെടുത്തിയതിനെപറ്റി ജോബിന്‍ പണിക്കര്‍ എഴുതിയ വാര്‍ത്ത അമേരിക്കയിലെയും ഇന്ത്യയിലെയും മാധ്യമങ്ങളെല്ലാം തന്നെ റിപ്പൊര്‍ട്ടു ചെയ്യുകയുണ്ടായി

ഗയയില്‍ ജനിച്ച് പൊന്തക്കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട സരസ്വതിയാണു പിന്നീട് ഷെറിന്‍ ആകുന്നത്. കുട്ടിക്കു പോഷകാഹാര കുറവും സാംസാരിക്കുന്നതില്‍ പ്രശ്‌നവുമുണ്ടെന്നു ദത്തെടുത്ത വെസ്ലി മാത്യുവും സിനിയും പറയുകയും റിച്ചാഡ്‌സണ്‍ പോലീസ് അടക്കം അധിക്രുതര്‍ ം എല്ലാവരുംഅംഗീകരിക്കുകയും ചെയ്യുമ്പോള്‍ കുട്ടിക്ക് ഒരു കുഴപ്പവുമില്ലായിരുന്നു എന്നാണു കുട്ടിയെ നല്‍കിയ അനാധാലയത്തിന്റെ ഡയറക്ടര്‍ ബബിത കുമാരി പറയുന്നത്.

അമേരിക്കയില്‍ വിവിധ ഏജന്‍സികള്‍ക്കു തെറ്റാന്‍ സാധ്യത ഇല്ലെന്നിരിക്കെ ബബിത കുമാരിയുടേ അവകാശവാദവും പരിശോധിക്കേണ്ടതുണ്ട്. കുട്ടിക്ക് ഒരു കുഴപ്പവുമില്ലെന്നു തെറ്റിദ്ധരിപ്പിച്ചാണോ കുട്ടിയെ നല്‍കിയത്? അത്തരമൊരു കുട്ടിയെ നോക്കാന്‍ ചെറുപ്പക്കാരും ഉദ്യോഗസ്ഥരുമായ വളര്‍ത്തു മാതാപിതാക്കള്‍ക്ക് സമയമോ സൗകര്യമോ ഉണ്ടോ? പ്രത്യേകിച്ച് അവര്‍ക്കു സ്വന്തം കുട്ടി ഉള്ളപ്പോള്‍. ഇതൊന്നും നോക്കതെയാണോ ദത്തു നല്‍കിയത്.
Join WhatsApp News
വിദ്യാധരൻ 2017-10-31 23:25:13
എവിടെ എന്നറിയില്ല നീ വിശ്രമിപ്പത് 
അവിടെ എത്താനും കഴിയില്ല സാരമില്ല 
ഒരു നീഹാര ബിന്ദുപോലെ വന്നു നീ 
മറഞ്ഞുപോയെവിടയോ  പൊടുന്നനെ

" ഇപ്പശ്ചിമാപ്തിയിലണഞ്ഞൊരു താരമാരാ-
ലുല്പന്നശോഭമുദയാദ്രിയിലെത്തിടുമ്പോൽ 
സൽപുഷ്പമായിവിടെമാഞ്ഞു സുമേരുവിന്മേൽ 
കല്പദ്രുമത്തിനുടെ കൊമ്പിൽ വിടർന്നിടാം നീ "  (ആശാൻ -വീണപൂവ് )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക