Image

പി .എഫ് . മാത്യൂസ് ദുരഗോപുരങ്ങളില്‍ (മനോഹര്‍ തോമസ്)

Published on 31 October, 2017
പി .എഫ് . മാത്യൂസ് ദുരഗോപുരങ്ങളില്‍ (മനോഹര്‍ തോമസ്)
പ്രവാസി ചാനലിന്റെ , ദുരഗോപുരങ്ങളിലേക്ക് മാത്യൂസ് അതിഥി ആയെത്തുന്നത് ,ലാന സമ്മേളനത്തിന് ന്യൂയോര്‍ക്കില്‍ വന്നപ്പോഴാണ് .എറണാകുളം ഹൈകോര്‍ട്ടിലെ ജോലിക്കിടയിലും  വായനയും ,എഴുത്തും ഒരുപോലെ കൊണ്ടുപോകാന്‍ കഴിഞ്ഞതുകൊണ്ടു അദ്ദേഹത്തിന്റെ പേന തുമ്പില്‍ നിന്ന് ഒരുപാട് തിളക്കമാര്‍ന്ന സൃഷ്ടികള്‍ മലയാളഭാഷക്ക് കിട്ടി .

"ചാവുനിലം' "ഇരുട്ടില്‍ ഒരു പുണ്യാളന്‍'എന്നീ രണ്ടു നോവലുകളാണ് അദ്ദേഹത്തിന്റേതായുള്ളത് ."ഞായറാഴ്ച മഴ പെയ്യുകയായിരുന്നു " ," ജാലകന്യകയും , ഗന്ധര്‍വനും'," 2004 ല്‍ ആലിസ് " ," കഥകള്‍ "ഈ നാല് ചെറുകഥാ സമാഹാരങ്ങള്‍ . " തീര ജീവിതത്തതിന് ഒരു ഒപ്പീസ് " എന്ന ഉപന്യാസ സമാഹാരം . തന്ത്രം ,പുത്രന്‍ ,സാവിത്രിയുടെ അരഞ്ഞാണം , കുട്ടി സ്രാങ്ക് , ആന്റി ക്രൈസ്റ്റ് ഇവയാണ് സിനിമ തിരക്കഥകള്‍ . 1993 ല്‍ വളരെ ജനപ്രീതി നേടിയ " മിഖായേലിന്റെ സന്തതികള്‍ " ഉള്‍പ്പെടെ ,പതിനാലു ടെലി ഫിലിം തിരക്കഥകള്‍ . തിരക്കഥാ രചനയില്‍ ,കേന്ദ്ര അവാര്‍ഡും ,കേരള സ്‌റ്റേറ്റ് അവാര്‍ഡും കരസ്ഥമാക്കി .

ഈയിടെ പൂര്‍ത്തിയാക്കിയ " ,ഈ . മ .യൗ " എന്ന സിനിമയുടെ തിരക്കഥയും മാത്യൂസിന്റെതാണ് .കൊച്ചി ചുറ്റുഭാഗം ജീവിക്കുന്ന ലത്തീന്‍ കത്തോലിക്കരുടെ കുടുംബ പശ്ചാത്തലങ്ങളും , അവരുടെ
സാമൂഹിക ആചാരങ്ങളും മുന്‍നിര്‍ത്തിയാണ് മാത്യൂസ് കുടുതലും എഴുതിയിട്ടുള്ളത് .തനിക്കറിയാവുന്ന ,തന്റെ ചുറ്റും ജീവിക്കുന്നവരുടെ കഥകള്‍ പറഞ്ഞപ്പോള്‍ അനുവാചകന്അതൊരു പുതുവിരുന്നായി .
വിനയാന്വിതനായ മാത്യൂസിന്റെ എഴുത്തിലും ആ ധ്യാനപൂര്‍ണമായ അടക്കം കാണാം .

നവംബര്‍ രണ്ടാം തിയതി വ്യാഴാഴ്ച്ച വൈകിട്ട് 8 മണിക്ക് , പ്രവാസി ചാനലിന്റെ ദുരഗോപുരങ്ങളില്‍ അദ്ദേഹവുമായുള്ള ഇന്റര്‍വ്യൂ പ്രക്ഷേപണം ചെയ്യുന്നതാണ് .
പി .എഫ് . മാത്യൂസ് ദുരഗോപുരങ്ങളില്‍ (മനോഹര്‍ തോമസ്)പി .എഫ് . മാത്യൂസ് ദുരഗോപുരങ്ങളില്‍ (മനോഹര്‍ തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക