Image

ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ടെക്‌സസിലെ പെക്കന്‍ കൃഷിക്കാര്‍: ഏബ്രഹാം തോമസ്

ഏബ്രഹാം തോമസ് Published on 01 November, 2017
ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ടെക്‌സസിലെ പെക്കന്‍ കൃഷിക്കാര്‍: ഏബ്രഹാം തോമസ്
വാഷിംഗ്ടണ്‍: അമേരിക്കയുടെ സ്വന്തം പെക്കന്‍ (പീക്കന്‍) നട്ടുകള്‍ ഇന്ത്യന്‍ വിപണിയിലെത്തുമ്പോള്‍ അടയ്‌ക്കേണ്ട തീരുവ 30% ല്‍ അധികമാണെന്ന് പരാതിയുമായി വെസ്റ്റ് ടെക്‌സസില്‍ നിന്നുള്ള പെക്കന്‍ കര്‍ഷകനും യു എസ് പെക്കന്‍ ഗ്രോവേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ കെവിന്‍ ഐവി അമേരിക്കന്‍ ക്യാപിറ്റോളില്‍ ലോബിയംഗ് ന
ത്തുകയാണ്. ഐ വി പറയുന്നത് ആല്‍മണ്ടിനും പിസ്റ്റാഷിയോവിനും ഇന്ത്യ ചുമത്തുന്നത് ഇതില്‍ മൂന്നിലൊന്ന് കുറവ് തീരുവയാണെന്നാണ്.

ടെക്‌സസില്‍ നിന്നുള്ള സെനറ്റര്‍ ടെഡ് ക്രൂസിനെ ഐവി ഈ പ്രശ്‌നം ബോധ്യപ്പെടുത്തി. ക്രൂസ് മറ്റ് സെനറ്റര്‍മാരുമായി ചേര്‍ന്ന് യു എസ് ട്രേഡ് റെപ്രസെന്റേ റോബര്‍ട്ട് ലൈനറോഡ് ഇന്ത്യയുമായി കൂടിക്കാഴ്ച നടത്തി തീരുവ കുറപ്പിക്കുവാന്‍ നിര്‍ദ്ദേശിച്ചു. 130 കോടി ജനങ്ങളുള്ള ഇന്ത്യയുടെ വിപണി വളരെ വലുതാണെന്ന് ഐവിക്കും മറ്റ് കര്‍ഷകര്‍ക്കും അറിയാം

പെക്കന്‍ അമേരിക്കയുടെ സ്വന്തം ഖരഫലം (അണ്ടി) ആണെങ്കിലും ഇപ്പോള്‍ ഉപയോഗത്തില്‍ ആല്‍മണ്ടാണ് മുന്നില്‍. ഒരു അമേരിക്കക്കാരന്‍ പ്രതി വര്‍ഷം 1.81 പൗണ്ട് ആല്‍മണ്ട് കഴിക്കുമ്പോള്‍ 0.41 പൗണ്ട് പെക്കനും വാള്‍നട്ടുമാണ് കഴിക്കുന്നത്. പിസ്റ്റാഷിയോ ഇതിന് പിന്നിലാണ്- 0.21 പൗണ്ട്. അമേരിക്ക പ്രതി വര്‍ഷം 261 മില്യണ്‍ പൗണ്ട് പെക്കന്‍ ഉല്‍പാദിപ്പിക്കുന്നു, ജോര്‍ജിയ, ന്യൂ മെക്‌സിക്കോ, ടെക്‌സസ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ പെക്കന്‍ എത്തുന്നത്. തെക്കന്‍ ഭക്ഷണ വിഭവമായി അറിയപ്പെടുന്ന പെക്കന്‍ ആരോഗ്യ പരമായ പ്രയോജനങ്ങളുമുണ്ട്. ചൈനയില്‍ ഇതിന് വലിയ അംഗീകാരമുണ്ട്. എന്നാല്‍ അന്തര്‍ ദേഷീയതലത്തില്‍ വലിയ അംഗീകാരം ഉണ്ടായിട്ടില്ല. പെക്കന്‍ കര്‍ഷകര്‍ ഒന്നിച്ച് വിപണനശ്രമവും ലോബിയിംഗും തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍. ടീം വര്‍ക്കിന്റെ ഫലങ്ങള്‍ ഇനി അനുഭവിക്കാനിരിക്കുകയാണ്. ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്ന തീരുവ ഒരു ശിക്ഷാ ഭരണ ക്രമമായി ക്രൂസ് വിശേഷിപ്പിച്ചു. ഗോളാന്തരത്തില്‍ ഒരു പക്ഷേ ഏറ്റവും വലിയ സാമ്പത്തികാവസരമാകാം പെക്കന്റെ വിപണനം എന്ന് വ്യവസായ വിദഗ്ദ്ധര്‍ പറയുന്നു, ടെക്‌സസിലും മറ്റ് സംസ്ഥാന്ങളിലും വലിയ തോതില്‍ തൊഴില്‍ സൃഷ്ടിക്കുവാന്‍ പെക്കന്‍ വ്യവസായത്തിന് കഴിയും. ഈ ലോബിയിംഗ് മൂലം പെക്കന് അമേരിക്കന്‍ ഖരഫല വ്യവസായ രംഗത്ത് നഷ്ടപ്പെട്ടു പോയ ഒന്നാം സ്ഥാനം ആല്‍മണ്ടില്‍ നിന്ന് തിരിച്ചു പിടിക്കുവാന്‍ കഴിഞ്ഞേക്കും. 'ആരോഗ്യ പ്രയോജനവും രുചിയും മാനദണ്ഡമാക്കിയാല്‍ പെക്കനാണ് ഉയര്‍ന്ന ഖരഫലം', സൗത്ത് ടെക്‌സസിലെ പെക്കന്‍ കര്‍ഷകന്‍ ബോബ് ആര്‍ക്കലി പറയുന്നു.

പെക്കന്‍ നേരിടുന്ന പ്രതിസന്ധി അമ്പരപ്പിക്കുന്നത്. ജന്മം കൊണ്ട് തന്നെ അമേരിക്കനായ പെക്കനായിരുന്നു അമേരിക്കക്കാര്‍ കൂടുതല്‍ കഴിച്ചിരുന്നത്. പിന്നീടാണ് ആല്‍മണ്ടുകള്‍ എത്തിയത്. ദേശീയ നെറ്റ് വര്‍ക്കുകളിലൂടെ പിസ്റ്റാഷിയായ്ക്ക് സ്റ്റീഫന്‍ കോള്‍ ബര്‍ട്ട് പ്രചാരണം നല്‍കിയത് അതിന് ശേഷമാണ്. 1960 കള്‍ വരെ അമേരിക്കക്കാര്‍ ഏറ്റവും കൂടുതല്‍ മരത്തില്‍ നിന്ന് ലഭിക്കുന്ന ഖരഫലം കഴിച്ചിരുന്നത് പെക്കന്‍ ആയിരുന്നു. കുടുംബങ്ങള്‍ തലമുറകളായി വളര്‍ത്തിയിരുന്ന പെക്കന്‍ മരങ്ങളില്‍ നിന്നുള്ള നട്ടുകള്‍ വളരെ പ്രിയപ്പെട്ടതായി, ഇതുപോലെ പ്രിയമായ കപ്പലണ്ടി നിലത്ത് കൃഷി ചെയ്യുന്നവയാ.തിനാല്‍ പെക്കന് മറ്റൊരു ഗുണമാണുള്ളത്.

പിന്നീടുള്ള ദശകങ്ങളില്‍ പെക്കന്‍ പോഷകാഹാര പ്രചോദകമായി അംഗീകാരം നേടി. സീരിയയലുകള്‍ക്കൊപ്പം വിപണനം ചെയ്യുകയും ചെയ്തു. ഒരു  വ്യവസായമായി ഏകീകരിക്കപ്പെട്ടു. നിലവാരമുള്ള വിവിധതരം പെക്കനുകള്‍ കൃഷി ചെയ്യുവാന്‍ ആരംഭിച്ചു. വെസ്റ്റ് ടെക്‌സസിലെ കര്‍ഷകന്‍ ഷാനന്‍ ഐവി പറയുന്നു. 'വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ് പെക്കന്‍ കൃഷി, പത്ത് വര്‍ഷം ആവശ്യമാണ് കായ്ഫലം ലഭിക്കുവാന്‍. കാലാവസ്ഥ മോശമായാല്‍ മിനിട്ടുകള്‍ക്കുള്ളില്‍ കായ്ഫലങ്ങള്‍ മുഴുവന്‍ നഷ്ടപ്പെടും. 45 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ പിതാവ് മുത്തച്ഛനെ നിര്‍ബന്ധിച്ച് പഞ്ഞികൃഷി ചെയ്തിരുന്ന 400 ഏക്കര്‍ പാടത്ത് പെക്കന്‍ മരങ്ങള്‍ വയ്പിച്ചു. 2008 ലാണ് ഇതിന്റെ ഫലം യഥാര്‍ത്തത്തില്‍ അനുഭവിക്കാന്‍ കഴിഞ്ഞത്.'

ഹോങ്കോംഗ്/ ചൈന, മെക്‌സിക്കോ, വിയറ്റ്‌നാം, കാനഡ, നെതര്‍ലാന്‍ഡ്‌സ്, ഇന്ത്യ എന്നീ രാജ്യങ്ങളിലേയ്ക്കാണ് പെക്കനുകള്‍ കയറ്റുമതി ചെയ്യുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക