Image

പ്രണയ നായകനായി വീണ്ടും നിവിന്‍

Published on 01 November, 2017
പ്രണയ നായകനായി വീണ്ടും നിവിന്‍

കാമുകനായി നിവിന്‍ പോളി എത്തുന്ന ചിത്രങ്ങളൊക്കെ വമ്പന്‍ ഹിറ്റുകളാണ്. തട്ടത്തിന്‍ മറയത്തിലെയും പ്രേമത്തിലെയുമൊക്കെ നിവിന്റെ പ്രണയം പ്രേക്ഷകര്‍ നെഞ്ചിലേറ്റിയതാണ്. ഇപ്പോള്‍ വീണ്ടും കാമുകനാകാന്‍ ഒരുങ്ങുകയാണ് നിവിന്‍.

മലയാളത്തിന് ആദ്യമായി 100 കോടി കളക്ഷന്‍ നേടിക്കൊടുത്ത ‘പുലിമുരുകനു ശേഷം’ വൈശാഖ് സംവിധാനം ചെയ്യുന്ന പ്രണയ സിനിമയിലാണ് നിവിന്‍ പോളി അഭിനയിക്കുന്നത്.

‘പുലിമുരുക’ന്റെ തിരക്കഥാകൃത്തായ ഉദയ്!കൃഷ്!ണ തന്നെയാണ് നിവിന്‍പോളി ചിത്രത്തിന്റെയും രചന. സിനിമയില്‍ നിവിന്‍ പോളി ഒരു കോളേജ് വിദ്യാര്‍ഥിയായാണ് എത്തുന്നത്. ക്യാമ്പസ് പ്രണയമാണ് സിനിമയുടെ പ്രമേയം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക