Image

മെര്‍സല്‍ വന്‍ ഹിറ്റാണെന്ന പ്രചരണം വ്യാജമാണെന്ന് ആരോപണം

Published on 01 November, 2017
മെര്‍സല്‍ വന്‍ ഹിറ്റാണെന്ന പ്രചരണം വ്യാജമാണെന്ന് ആരോപണം

മെര്‍സല്‍ ബോക്‌സ് ഓഫീസിലെ വന്‍ ഹിറ്റാണെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരണങ്ങളും വ്യാജമാണെന്ന് ആരോപണം. ചെന്നൈയിലെ പ്രമുഖ വിതരണക്കാരനായ അഭിരാമി രാമനാഥാണ് ഇത് സംബന്ധിച്ച് ആരോപണവുമായി രംഗത്തെത്തിയത്. വ്യാജപ്രചരപണം നടത്തി തിയറ്ററിലേക്ക് ആളെ എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അഭിരാമി രാമനാഥ് പറഞ്ഞു.

ബോക്‌സ് ഓഫീസ് കണക്കുകള്‍ സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ നല്‍കാന്‍ സാധിക്കാത്തതിനാല്‍ ആര്‍ക്കും ഇതുമായി ബന്ധപ്പെട്ട് കള്ളത്തരങ്ങള്‍ കാണിക്കാമെന്നും അതൊക്കെ താനടക്കമുള്ളവര്‍ക്ക് പരിചിതമാണെന്നും അഭിരാമി പറഞ്ഞു.

രാമനാഥന്റെ ഈ വെളിപ്പെടുത്തല്‍ സമൂഹമാധ്യമങ്ങളില്‍ വിജയ് ഫാന്‍സിന്റെ അമര്‍ഷം നേടാന്‍ കാരണമായിട്ടുണ്ട്. നേരത്തേ ചിത്രത്തിന്റെ പേരും സംഭാഷണങ്ങളുമെല്ലാം വിവാദമായി മാറിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ ആക്ഷേപം ഉയര്‍ന്നുവന്നിട്ടുള്ളത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക