Image

ഡോ. കെ. ജയകുമാറിന് വെസ്റ്റ് ചെസ്‌റ്റെര്‍ മലയാളി അസോസിയേഷന്‍ സ്വീകരണം നല്‍കി

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 02 November, 2017
ഡോ. കെ. ജയകുമാറിന് വെസ്റ്റ് ചെസ്‌റ്റെര്‍ മലയാളി അസോസിയേഷന്‍ സ്വീകരണം നല്‍കി
ന്യൂറോഷല്‍ : മുന്‍ ചീഫ് സെക്രട്ടറിയും മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലറുമായ ഡോ. കെ. ജയകുമാറിനെ വെസ്റ്റ് ചെസ്‌റ്റെര്‍ മലയാളി അസോസിയേഷന്‍ ആദരിച്ചു. അസോസിയേഷന്‍ പ്രസിഡന്റ്
ടെറന്‍സണ്‍ തോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മലയാളം സര്‍വ്വകലാശാലയെക്കുറിച്ചറിയുന്നതിനും അദ്ദേഹത്തെ അനുമോദിക്കുന്നതിനുമായി ധാരാളം ആളുകള്‍ എത്തിയിരുന്നു.

മലയാളം സര്‍വ്വകലാശാലയുടെ പ്രധാനലക്ഷ്യം മലയാള ഭാഷയുടെ വളര്‍ച്ചയും വികസനവും ആണ് .ഏതൊരു ജനതയുടെയും സാമുഹികവും സാംസ്കാരികവുമായ വികസനം സാധ്യമാകുന്നത് മാതൃഭാഷാധിഷ്ടിധ വിദ്യാഭ്യാസത്തിലൂടെയാണ്. നമ്മുടെ മലയാള പൈതൃകം നശിച്ചുപോകാതെ ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ നമ്മള്‍ ഓരോരുത്തരും പ്രതിജ്ഞാബദ്ധമാണന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. തുടര്‍ന്ന് മലയാളം സര്‍വ്വകലാശാലയെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുകയും അദ്ദേഹം മറുപടി പ്രസംഗത്തില്‍ മലയാളം സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനത്തെപ്പറ്റി വിവരിക്കുകയും ചോദ്യങ്ങള്‍ക്ക് മറുപടിപറയുകയുമുണ്ടായി.

വെറുതെ മലയാളം പഠിക്കുവാന്‍ മാത്രമായിട്ടുള്ള ഒരു സര്‍വ്വകലാശാലയായി ഇതിനെ കാണരുതെന്നും, ഇവിടെ തുടങ്ങുന്ന എല്ലാ പാഠ്യപദ്ധതി തൊഴിലധിഷ്ഠിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കേരളത്തിലിപ്പോള്‍ നിലവിലില്ലാത്ത പല കോഴ്‌സുകളുകളേയും കോര്‍ഡിനേറ്റ് ചെയ്തുകൊണ്ടുള്ള ഒരു സര്‍വ്വകലാശാലയാണ് മലയാളം സര്‍വ്വകലാശാല. ഇന്ന് കേരളത്തിലെ മലയാളികള്‍ക്കു മലയാളത്തോട് ഒരു ഇഷ്ടക്കുറവ് കാണുന്നു.കേരളത്തിലെ പല സ്കൂളുകളിലും മലയാളം സംസാരിക്കുന്ന കുട്ടികള്‍ക്ക് ശിക്ഷനല്‍കുന്ന ഒരു സബ്രദായം നിലനില്‍ക്കുന്നു . നമ്മുടെ ഭാഷക്ക് ശ്രെഷ്ട പദവി കിട്ടിയെങ്കില്‍ കുടിയും നമ്മുടെ എഴുത്തുകാരെ ലോക തലത്തില്‍ എത്തിക്കാന്‍ നാം ശ്രമിക്കണംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയാളിയുടെ പുതിയ തലമുറ മലയാള ഭാഷയില്‍ അഭിമാനം കൊള്ളണമെന്ന് നാം നിര്‍ബ്ബന്ധം പിടിക്കണം . കാരണം മാതൃഭാഷ തിരസ്കരിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ മാനവികതയും സാമൂഹ്യ ഭോധവും ഇല്ലാതായികൊണ്ടിരിക്കുന്നു.സ്വന്തം ഭാഷ നഷ്ടമാകുന്ന ഒരു തലമുറയ്ക്ക് സംസ്കാരവും മാനുഷികമൂല്യവും അപ്രാപ്യമായ ഒന്നായി മാറുന്നു .നാശോന്മുഖമായ അവസ്ഥയില്‍ നിന്ന് ഭാഷയെയും സംസ്കാരത്തെയും സംരക്ഷിക്കുക എന്നത് ഇനിയും മാനവികത നഷ്ട്ടപെട്ടിട്ടില്ലാത്ത സമൂഹത്തിന്റെ കടമയാനെന്ന ബോധം ഉള്‍ക്കൊണ്ടാണ് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറയുകയുണ്ടായി.

മലയാളം സര്‍വ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാന്‍സലര്‍ എന്ന നിലയില്‍ ഒരു ഭാരിച്ച ഉത്തരവാദിത്യം ആയിരുന്നു സര്‍വ്വകലാശാലയുടെ തുടക്കം. അഞ്ചു വര്‍ഷം കൊണ്ട് ഒരു മികച്ച സര്‍വ്വകലാശാല ആക്കിഎടുക്കുവാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷംഉണ്ട് . നവംബര്‍ ഒന്നിന് ഒരു കേരള പിറവി ദിവസം തന്നെ മലയാളം സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ സ്ഥാനത്തുനിന്നും വിരമിക്കുബോള്‍ അഞ്ചു വര്‍ഷം കൊണ്ട് ഒന്നുമില്ലായ്മയില്‍ നിന്ന് ഒരു സര്‍വ്വകലാശാല ഉണ്ടാക്കി അത് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നതില്‍ ആന്മസംതൃപ്തി ഉണ്ടെന്ന് അദ്ദേഹം അറിയിച്ചു.

നാട്ടിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പൊതുവെ അഹന്ത വെച്ചുപുലര്‍ത്തുന്നവരാണ്; ഒരിക്കല്‍ ഐ.എ.എസ് ലഭിച്ചുകഴിഞ്ഞാല്‍ പിന്നെ അവരുടെ ധാരണ ജനങ്ങളെ ഭരിക്കുകയെന്നത് മാത്രമാണ്. എന്നാല്‍ ശരിക്കും അവര്‍ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുകയും ജനങ്ങള്‍ക്കും നാടിനും ആവശ്യകരമായ ഉപകാരപ്രവര്‍ത്തനങ്ങള്‍ ചെയ്യുകയുമാണ് വേണ്ടത്. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എപ്രകാരമായിരിക്കണമെന്ന് ഡോ. കെ. ജയകുമാറിനെക്കണ്ട് മറ്റുള്ളവര്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്ന് പോര്‍ചെസ്റ്റര്‍ ഓര്‍ത്തഡോസ് ചര്‍ച്ച് വികാരി ഡോ.ഫാ.ജോര്‍ജ് കോശി അഭിപ്രായപ്പെട്ടു.സെക്രട്ടറി ആന്റോ വര്‍ക്കി ആമുഖ പ്രസഗം നടത്തി.

ഫൊക്കാന എക്‌സി. വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍ , ഫോമാ നേതാക്കളയ ജോണ്‍ സി. വര്‍ഗിസ് (സലിം) ഹ്യൂമന്‍ റൈറ്റ് കമ്മീഷണര്‍ തോമസ് കോശി , ഫൊക്കാന പിആര്‍ ഓ ശ്രീകുമാര്‍ ഉണ്ണിത്താന്‍,ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പ് ജോര്‍ജ്ജ്,വൈസ് പ്രസിഡന്റ് ഷായിനി ഷാജന്‍, ഷാജന്‍ ജോര്‍ജ് , എം.വി ചാക്കോ, കെ .ജെ .ഗ്രിഗറി ,ചാക്കോ പി ജോര്‍ജ് , എം.വി .കുര്യന്‍, ദേവസ്യ ഇട്ടൂപ്പ് , ജോണ്‍ കെ. മാത്യു, രാധാ മേനോന്‍, പൗലോസ് വര്‍ഗിസ് തുടങ്ങി നിരവധി ആളുകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു . തന്റെ പ്രീയ സുഹൃത്തും സഹപാഠിയുമായ ജയകുമാറിനെ അനുമോദിച്ചതില്‍ പി.വി. തോമസിന്റെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു.
ഡോ. കെ. ജയകുമാറിന് വെസ്റ്റ് ചെസ്‌റ്റെര്‍ മലയാളി അസോസിയേഷന്‍ സ്വീകരണം നല്‍കി
ഡോ. കെ. ജയകുമാറിന് വെസ്റ്റ് ചെസ്‌റ്റെര്‍ മലയാളി അസോസിയേഷന്‍ സ്വീകരണം നല്‍കി
ഡോ. കെ. ജയകുമാറിന് വെസ്റ്റ് ചെസ്‌റ്റെര്‍ മലയാളി അസോസിയേഷന്‍ സ്വീകരണം നല്‍കി
ഡോ. കെ. ജയകുമാറിന് വെസ്റ്റ് ചെസ്‌റ്റെര്‍ മലയാളി അസോസിയേഷന്‍ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക