Image

മാര്‍ തെയോഫിലോസിന്റെ ദേഹവിയോഗത്തില്‍ ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസ് ഇടവക അനുശോചിച്ചു

ജോര്‍ജ് തുമ്പയില്‍ Published on 02 November, 2017
മാര്‍ തെയോഫിലോസിന്റെ ദേഹവിയോഗത്തില്‍ ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസ് ഇടവക അനുശോചിച്ചു
മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ തെയോഫിലോസിന്റെ ദേഹവിയോഗത്തില്‍ ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസ് ചര്‍ച്ച് അനുശോചിച്ചു. ഒകടോബര്‍ 29ന് ഞായറാഴ്ച കുര്‍ബാനയെ തുടര്‍ന്ന് നടന്ന അനുശോചനമീററിംഗില്‍ ഡോ. ജോണ്‍ തോമസ് അധ്യക്ഷനായിരുന്നു.

സഭാ സെക്രട്ടറി ജോസഫ് കെ വര്‍ഗീസ്, എന്‍ ഇ ചാക്കോ, സാറാമ്മ ജോര്‍ജ് എന്നിവര്‍ മീറ്റിഗില്‍ സംസാരിച്ചു. 11997-98 കാലയളവില്‍ സെന്റ് വ്‌ലാഡിമിര്‍ ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ പഠിച്ചുകൊണ്ടിരുന്ന വേളയില്‍ ഭദ്രാസനത്തിലെ സെന്റ് മേരീസ് ജാക്‌സണ്‍ ഹൈറ്റ്‌സ് ഇടവകയില്‍ മാര്‍ തെയോഫെലോസ് അസി.വികാരിയായി സേവനം ചെയ്തിരുന്നു.

1999മേയ് മാസത്തില്‍ ഫാ. ജോണ്‍ തോമസില്‍ നിന്നാണ് അദ്ദേഹം എം ജി ഒ സി എസ് എം ജനറല്‍ സെക്രട്ടറിപദമേറ്റത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക