Image

പെന്തക്കോസ്ത് കോണ്‍ഫ്രന്‍സ് രജിസ്‌ട്രേഷന്‍ കിക്കോഫ് ന്യുയോര്‍ക്കില്‍

നിബു വെള്ളവന്താനം (മീഡിയ കോര്‍ഡിനേറ്റര്‍) Published on 02 November, 2017
പെന്തക്കോസ്ത് കോണ്‍ഫ്രന്‍സ് രജിസ്‌ട്രേഷന്‍ കിക്കോഫ് ന്യുയോര്‍ക്കില്‍
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സംഗമമായ പി.സി.എന്‍.എ.കെ മലയാളി പെന്തക്കോസ്ത് കോണ്‍ഫ്രന്‍സിന്റെ വിജയകരമായ നടത്തിപ്പിനായുള്ള പ്രമോഷണല്‍ യോഗങ്ങളുടെ കിക്കോഫ് സമ്മേളനവും രജിസ്‌ട്രേഷന്‍ ഉദ്ഘാടനവും ന്യൂയോര്‍ക്ക് എല്‍മണ്ട് ഫസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ് സഭയില്‍ നവംബര്‍ 19 ഞായറാഴ്ച വൈകിട്ട് 5.30 ന് നടത്തപ്പെടും. സമ്മേളനത്തിനോടനുബദ്ധിച്ച് ആത്മീയ ഗാന ശുശ്രുഷയും ഉണ്ടായിരിക്കും. കോണ്‍ഫ്രന്‍സിന്റെ നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ബഥേല്‍ ജോണ്‍സണ്‍ ഇടിക്കുള, നാഷണല്‍ സെക്രട്ടറി വെസ്‌ളി മാത്യു, നാഷണല്‍ ട്രഷറാര്‍ ബാബുക്കുട്ടി ജോര്‍ജ്, യൂത്ത് കോര്‍ഡിനേറ്റര്‍ ഷോണി തോമസ്, ലേഡീസ് കോര്‍ഡിനേറ്റര്‍ ആശ ഡാനിയേല്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംബദ്ധിക്കുകയും കോണ്‍ഫ്രന്‍സിന്റെ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളെകുറിച്ച് വിശദീകരിക്കുകയും, ചിന്താവിഷയം അവതരിപ്പിക്കുകയും ചെയ്യും.

പെന്തക്കോസ്ത് കോണ്‍ഫ്രന്‍സുകളുടെ മുന്‍ ഭാരവാഹികളെ കൂടാതെ വിവിധ സഭാ ശുശ്രൂഷകന്മാരും വിശ്വാസി പ്രതിനിധികളും, നാഷണല്‍ ലോക്കല്‍ തലത്തിലുള്ള ഭാരവാഹികളും പങ്കെടുക്കും. രജിസ്‌ട്രേഷന്‍ കിക്കോഫ് വേദിയില്‍ പി.സി.എന്‍.എ.കെ ന്യൂസ് ലെറ്റര്‍ പ്രകാശനം ചെയ്യും.പി.സി.എന്‍.എ.കെ സ്‌റ്റേറ്റ് പ്രതിനിധികളായ പാസ്റ്റര്‍ ജോണിക്കുട്ടി വര്‍ഗീസും, ബ്രദര്‍ സോണി വര്‍ഗീസും സമ്മേളനത്തിന് നേത്യത്വം നല്‍കും. 2018 ജൂലൈ 5 മുതല്‍ 8 വരെ ബോസ്റ്റണ്‍ പട്ടണത്തിലുള്ള മാസ് മ്യൂച്ചല്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ വെച്ചാണ് ആത്മീയ മഹാ സംഗമം നടത്തപ്പെടുന്നത്. പി.സി.എന്‍.എ.കെ കോണ്‍ഫ്രന്‍സില്‍ സംബദ്ധിക്കുവാന്‍ ആഗ്രഹിക്കുന്ന, ന്യുയോര്‍ക്കിലും പരിസര പ്രദേശത്തിലുമുള്ള സഭാ വിശ്വാസികള്‍ യോഗത്തില്‍ പങ്കെടുത്ത് സൗജന്യ നിരക്കിലുള്ള രജിസ്‌ട്രേഷന്‍ റിസര്‍വ്വ് ചെയ്യണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

പലതരത്തിലും പുതുമകള്‍ ഉള്‍ക്കൊള്ളുന്ന ഈ കോണ്‍ഫ്രന്‍സ് പെന്തക്കസ്ത് അനുഭവങ്ങളിലേക്ക് വിശ്വാസ സമൂഹം മടങ്ങി വരേണ്ടതിനും അവരുടെ ആത്മീയ ഉത്തേജനത്തിനു ഊന്നല്‍ നല്‍കുന്നതുമായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു. ബോസ്റ്റണ്‍ സ്പ്രിങ്ങ് ഫീല്‍ഡിലുള്ള പ്രസിദ്ധമായ മാസ് മ്യൂച്ചല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് 36 മത് പി.സി.എന്‍.എ.കെ സമ്മേളനം നടത്തപ്പെടുന്നത്. വിസ്തൃതമായ പ്രോഗ്രാമുകള്‍, മികച്ച താമസഭക്ഷണ യാത്ര സൗകര്യങ്ങള്‍ തുടങ്ങിയവ മഹായോഗത്തോട് അനുബന്ധിച്ച്, കുറ്റമറ്റ രീതിയില്‍ ക്രമീകരിക്കുന്നതിനായി നാഷണല്‍ ലോക്കല്‍ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതായി മീഡിയ കോര്‍ഡിനേറ്റര്‍ നിബു വെള്ളവന്താനം അറിയിച്ചു. നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമായി ചിതറി പാര്‍ക്കുന്ന പെന്തക്കോസ്തുകാരായ ദൈവജനത്തിന്റെ കൂട്ടായ്മയായ പി.സി.എന്‍.എ.കെ. കേരളത്തിനു പുറത്ത്, വിദേശരാജ്യങ്ങളില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സംഗമമാണ്. സമ്മേളനം അനുഗ്രഹകരമായിത്തീരാനും വിശ്വാസികള്‍ പങ്കെടുക്കുവാനും, പ്രാര്‍ത്ഥിക്കുവാനും ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും - www.pcnak2018.org
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക