Image

ബോണി എബ്രഹാം (26) ഡാലസില്‍ നിര്യാതനായി

ഷാജി രാമപുരം Published on 03 November, 2017
ബോണി എബ്രഹാം (26) ഡാലസില്‍ നിര്യാതനായി
ഡാലസ്: മുംബൈ സാന്റാ ക്രൂസ് സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവാംഗവും, കോഴഞ്ചേരി പുന്നക്കാട് വടക്കേവശത്ത് എബ്രഹാം സാമുവേലിന്റെ(സലീം) മകന്‍ ബോണി എബ്രഹാം(26) ഡാലസില്‍ നിര്യാതനായി.

മാതാവിന്റെ സഹോദരിയെ സന്ദര്‍ശിക്കുവാന്‍ ഹ്യൂസ്റ്റണില്‍ പോയി ഡാലസിലേക്ക് മടങ്ങി വരുമ്പോള്‍ ഇടയ്ക്ക് വെച്ച് ആസ്മയുടെ അസുഖം ഉണ്ടാകുകയും, തുടര്‍ന്നുണ്ടായ മസ്തിഷ്‌ക ആഘാതമാണ് മരണകാരണമായി പറയപ്പെടുന്നത്. ഏകദേശം രണ്ടു മാസമായിട്ടുള്ളു മാതാപിതാക്കളും, ബോണിയും ഗ്രീന്‍ കാര്‍ഡില്‍ അമേരിക്കയില്‍ എത്തിയിട്ട്.

കോഴഞ്ചേരി കീക്കൊഴൂര്‍ കണക്കതുണ്ടിയില്‍ കുടുംബാംഗമായ എല്‍സി എബ്രഹാം ആണ് മാതാവ്. ബെന്‍സി, ബീന(ഇരുവരും മുംബൈയില്‍) എന്നിവര്‍ സഹോദരിമാരും, ബിജോയ്, ഷോണ്‍ എന്നിവര്‍ സഹോദരീ ഭര്‍ത്താക്കന്മാരും ആണ്.

ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസിന്റെ ദീര്‍ഘനാള്‍ പ്രസിഡന്റ് ആയിരുന്ന ആലീസ് മാത്യുവിന്റെ സഹോദര പുത്രനാണ്.  

ആകസ്മിക മരണം സംഭവിച്ച ഏകമകന്‍ ബോണിയുടെ അവയവങ്ങള്‍(organs) ദാനം ചെയ്യുവാന്‍ ഡാലസിലെ കൗണ്ടി ഹോസ്പിറ്റലായ പാര്‍ക്ക് ലാന്‍ഡ് ഹോസ്പിറ്റലിന് മാതാപിതാക്കള്‍ സമ്മതപത്രം നല്‍കി.

 നവംബര്‍ 7 ചൊവ്വാഴ്ച്ച വൈകീട്ട് 6 മുതല്‍ 8 മണി വരെ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് ഇടവകയില്‍ വെച്ച്(11550 Luna Rd, Dallas, TX- 75234) പൊതുദര്‍ശനം നടത്തുന്നതും തുടര്‍ന്ന് മൃതദേഹം മുംബൈയിലേക്ക് കൊണ്ടുപോകുന്നതും അവിടെ സംസ്‌കരിക്കുന്നതും ആണ്.

ബോണി എബ്രഹാം (26) ഡാലസില്‍ നിര്യാതനായി
Join WhatsApp News
Mathew V, Zacharia, St.Thomas Mar thoma Parishioner, NY. 2017-11-03 10:14:52
Saddened. Prayer for the grieving family for God's mercy and peace
Mathew V. Zacharia , NEW YORK

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക