Image

നെയ്യാറ്റിന്‍കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി തന്നെ മത്സരിക്കുമെന്ന് മുഖ്യമന്ത്രി

Published on 10 March, 2012
നെയ്യാറ്റിന്‍കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി തന്നെ മത്സരിക്കുമെന്ന് മുഖ്യമന്ത്രി
കൊച്ചി: നെയ്യാറ്റിന്‍കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി തന്നെ മത്സരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാജിവെച്ച നെയ്യാറ്റിന്‍കര എംഎല്‍എ ശെല്‍വരാജിന്റെ യുഡിഎഫ് പ്രവേശന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്ഥാനാര്‍ഥിയെ കണ്‌ടെത്താന്‍ യുഡിഎഫിന് പഞ്ഞമില്ല. കഴിവുള്ള ജനസമ്മതിയുള്ള വിജയസാധ്യതയുള്ള ധാരാളം പേര്‍ യുഡിഎഫിലുണ്ട്. യുഡിഎഫിലേക്ക് ഇല്ലെന്ന് ശെല്‍വരാജ് വ്യക്തമാക്കിയതാണ്. ആഗ്രഹം പ്രകടിപ്പിക്കുകയാണെങ്കില്‍ അപ്പോള്‍ ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക