Image

ദി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് അറ്റ് ഓസ്റ്റിനില്‍ ഓണാഘോഷം

എബി ആനന്ദ്‌ Published on 03 November, 2017
ദി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് അറ്റ് ഓസ്റ്റിനില്‍ ഓണാഘോഷം
2017 സെപ്തംബര്‍ 20ന് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് അറ്റ് ഓസ്റ്റിനില്‍ ഓണാഘോഷം കൊണ്ടാടി. മുഖ്യാതിഥി എഴുത്തുകാരിയായ ശ്രീമതി ജയിന്‍ ജോസഫ് ആയിരുന്നു. യൂണിവേഴ്‌സിറ്റി ഏഷ്യന്‍സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫസറും സൗത്ത് ഏഷ്യാഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറുമായ ഡോ.ഡോണാള്‍ഡ് ഡേവിസും ശ്രീമതി ജയിന്‍ ജോസഫും ചേര്‍ന്ന് നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് യൂണിവേഴ്‌സിറ്റി മലയാളവിഭാഗം പ്രൊഫസര്‍ ഡോ.ദര്‍ശന മനയത്ത് ശശി, സോഷ്യോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഗവേഷകയും എഴുത്തുകാരിയുമായ ശ്രീമതി ഉണ്ണിമായ കുറുപ്പ് എന്നിവരും വിളക്ക് തെളിയിച്ചു.

ശ്രീമതി ജയിന്‍ ജോസഫ് ഓണസന്ദേശം നല്‍കി. പ്രതിസന്ധികളില്‍ തളരാതെ പരിശ്രമിക്കുവാനുള്ള ആഹ്വാനം കൂടിയാണ് ഓണമെന്ന് ജയിന്‍ സൂചിപ്പിച്ചു. വിഷമങ്ങളെ മറക്കാനും പ്രശ്‌നങ്ങളുടെയെല്ലാം നടുവില്‍ ഒത്തുകൂടാനും ഒരു കൂട്ടായ്മയായി ആഘോഷിക്കുവാനും തയ്യാറാക്കുന്നിടത്താണ് ഓണത്തിന്റെ പ്രശസ്തി എന്ന് അവര്‍ എടുത്തു പറഞ്ഞു.

ഡോ.ഡൊണാള്‍ഡ് ഡേവിസിന്റെ മലയാളത്തിലുള്ള മലയാളത്തിലുള്ള പ്രസംഗം ആകര്‍ഷകമായി ഓണം ഒരുമയാണ്. പക്ഷേ, ആ ഒരുമ വേണ്ടത് നമ്മുടെ മനസ്സുകള്‍ക്ക് തമ്മിലാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.  അത് ഇപ്പോഴുണ്ടോ എന്നാണ് അന്വേഷിക്കേണ്ടത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യൂണിവേഴ്‌സിറ്റി സൗത്ത് ഏഷ്യാ ഇന്‍സ്റ്റിറ്റിയൂട്ടും യൂണിവേഴ്‌സിറ്റി മലയാളി സ്റ്റുഡന്റ്‌സ് അസോസിയേഷനും ചേര്‍ന്നാണ് ഓണാഘോഷം ഒരുക്കിയത്. സൗത്ത് ഏഷ്യാ ഇന്‍സ്റ്റിറ്റിയൂട്ട് ആണ് പരിപാടികള്‍ സ്‌പോണ്‍സര്‍ ചെയ്തത്. ഓണാക്കളികളും ഓണസദ്യയും മത്സരങ്ങളും ഓണാഘോഷം ഗംഭീരമാക്കി.

ദി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് അറ്റ് ഓസ്റ്റിനില്‍ ഓണാഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക