Image

ധ്യാനിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ഗൂഢാലോചന

Published on 03 November, 2017
ധ്യാനിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ഗൂഢാലോചന

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി തിരക്കഥ ഒരുക്കിയ ഗൂഢാലോചന തിയേറ്ററുകളിലെത്തി. തോമസ് സെബാസ്റ്റ്യനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി, ഹരീഷ് കണാരന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിരഞ്ജന അനൂപാണ് നായികയായി എത്തുന്നത്. മംമ്ത മോഹന്‍ദാസും അലന്‍സിയറും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. കോഴിക്കോട് പശ്ചാത്തലമായി ഒരുക്കിയ ചിത്രം സൗഹൃദത്തിന്റെ കഥയാണ് പറയുന്നത്.

ജീവിതത്തില്‍ എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്ന നാല് സുഹൃത്തുകളുടെ ആലോചനയാണ് ഗുഢാലോചന. അജാസ് ഇബ്രാഹിം നിര്‍മിച്ച ചിത്രം ആസിഫ്അലിയുടെ ഉടമസ്ഥതയിലുള്ള ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷനാണ് തിയേറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക