Image

കുഞ്ഞാലി മരയ്ക്കാറായി മോഹന്‍ലാലും എത്തും; വാര്‍ത്തയ്ക്ക് സ്ഥിരീകരണം

Published on 03 November, 2017
കുഞ്ഞാലി മരയ്ക്കാറായി മോഹന്‍ലാലും എത്തും; വാര്‍ത്തയ്ക്ക് സ്ഥിരീകരണം

കുഞ്ഞാലി മരയ്ക്കാറായി മമ്മൂട്ടി എത്തുന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ അനൗണ്‍സ്‌മെന്റ് കഴിഞ്ഞ ദിവസമാണ് നടന്നത്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഓഗസ്റ്റ് സിനിമാസാണ്. ഇതോടെ മോഹന്‍ലാലും കുഞ്ഞാലി മരയ്ക്കാറായി എത്തുമെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു. ആ വാര്‍ത്ത വാസ്തവമാണെന്ന സ്ഥിരീകരണമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശനാണ് കുഞ്ഞാലി മരയ്ക്കാര്‍ ഒരുക്കുന്നത്. കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി കുഞ്ഞാലി മരയ്ക്കാറാകുന്നെന്ന വാര്‍ത്തയ്ക്ക് സ്ഥിരീകരണമുണ്ടായത്. ടി.പി. രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.

ഇതിനിടെ മോഹന്‍ലാല്‍ നായകനാകുന്ന കുഞ്ഞാലി മരയ്ക്കാര്‍ ചിത്രം നിര്‍മാതാവ് സന്തോഷ് ടി കുരുവിള സ്ഥിരീകരിച്ചു. മലയാളസിനിമയിലെ ഏറ്റവും ചിലവേറിയ സിനിമയായിരിക്കും മോഹന്‍ലാല്‍ നായകനാകുന്ന കുഞ്ഞാലി മരയ്ക്കാര്‍. അടുത്ത വര്‍ഷം ഒക്ടോബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നും നിര്‍മ്മാതാവ് വ്യക്തമാക്കി.

കുഞ്ഞാലി മരക്കാര്‍ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനായി 200 കോടിയാണ് കണക്കാക്കിയിരിക്കുന്നത്. ചിത്രം അഞ്ചു ഭാഷകളിലാണ് ഒരുങ്ങുകയെന്നും. സന്തോഷ് ടി കുരുവിള വ്യക്തമാക്കി. മമ്മൂട്ടി ചിത്രം കുഞ്ഞാലി മരയ്ക്കാര്‍ 4 എന്ന പേരിലാണ് പുറത്തിറങ്ങുക.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക