Image

കടലിലെ വെടിവെയ്പ്: പ്രശ്‌നപരിഹാരത്തിന് സഹായിക്കാന്‍ തയാറെന്ന് യൂറോപ്യന്‍ യൂണിയന്‍

Published on 10 March, 2012
കടലിലെ വെടിവെയ്പ്: പ്രശ്‌നപരിഹാരത്തിന് സഹായിക്കാന്‍ തയാറെന്ന് യൂറോപ്യന്‍ യൂണിയന്‍
ബ്രസല്‍സ്: കടലില്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ച സംഭവത്തില്‍ ഇന്ത്യയും ഇറ്റലിയും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നം പരിഹരിക്കാനായി സഹായിക്കാന്‍ തയാറാണെന്ന് യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ നയവിഭാഗം മേധാവി കാതറീന്‍ ആഷ്റ്റണ്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ഇറ്റാലിയന്‍ സര്‍ക്കാരുമായി ഇതേക്കുറിച്ച് സംസാരിച്ചുകഴിഞ്ഞതായും അവര്‍ വ്യക്തമാക്കി. തന്റെ വാതില്‍ തുറന്നിട്ടിരിക്കുകയാണ്. സഹായിക്കാന്‍ എപ്പോഴും തയാറാണെന്നും അവര്‍ പറഞ്ഞു. കോപ്പന്‍ഹേഗനില്‍ യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യമന്ത്രിമാരുടെ അനൗദ്യോഗിക യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. പ്രശ്‌നപരിഹാരത്തിന് ഉഭയകക്ഷിചര്‍ച്ച നല്ല വഴിയായിരിക്കുമെന്നും അവര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക