Image

മില്‍പാര്‍ക്ക് ദേവാലയത്തില്‍ വാര്‍ഷികാഘോഷവും തിരുന്നാളും നവംബര്‍ ഏഴിന്

Published on 03 November, 2017
മില്‍പാര്‍ക്ക് ദേവാലയത്തില്‍ വാര്‍ഷികാഘോഷവും തിരുന്നാളും നവംബര്‍ ഏഴിന്
 മെല്‍ബണ്‍: മില്‍പാര്‍ക്ക് സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ നൊവേന ആരംഭിച്ചതിന്റെ നാലാം വാര്‍ഷികവും സകല വിശുദ്ധരുടെയും തിരുന്നാളും നവംബര്‍ 7 ചൊവ്വാഴ്ച ആഘോഷിക്കും. വൈകീട്ട് 5ന് ജപമാലയോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. 5.30ന് നടക്കുന്ന ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ പാട്ടുæകുര്‍ബാനയില്‍ അസിസ്റ്റന്റ് വികാരി ഫാ. ജോര്‍ജ്ജ് ഫെലിഷ്യസ് മുഖ്യകാര്‍മ്മികത്വം വഹിക്കും. ഫാ. വര്‍ഗ്ഗീസ് കാട്ടികാട്. ഫാ. മാര്‍ട്ടിന്‍ ജെറമിയ, ഫാ. ആന്റണി ഷാബിന്‍, ഫാ. ഷൈമോന്‍ തെക്കേകളത്തുങ്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. തുടര്‍ന്ന് വിശുദ്ധ അന്തോണീസിന്റെ നൊവേനയും ദിവ്യകാരുണ്യ ആശീര്‍വാദവും ഉണ്ടായിരിക്കും. 

തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം സ്‌കൂള്‍ ഹാളില്‍ സ്‌നേഹവിരുന്നും സെന്റ് ആല്‍ബന്‍സിലെ ദേവാലയത്തിലേക്ക് സ്ഥലം മാറി പോകുന്ന അസിസ്റ്റന്റ് വികാരി ഫാ. ജോര്‍ജ്ജ് ഫെലിഷ്യസിന് യാത്രയയപ്പും വിവിധ കലാപരിപാടികളും മെല്‍ബണ്‍ മെല്‍വോയ്‌സ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. തിരുക്കര്‍മ്മങ്ങളിലും നാലാം വാര്‍ഷികാഘോഷങ്ങളിലും പങ്കെടുക്കാന്‍ ഏവരെയും ക്ഷണിക്കുന്നതായി ഫാ. ജോര്‍ജ്ജ് ഫെലിഷ്യസ് അറിയിച്ചു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക