Image

സിഡ്‌നിയില്‍ 'അമ്മ' നടനോത്സവം നവംബര്‍ 25, 26 തീയതികളില്‍

Published on 03 November, 2017
സിഡ്‌നിയില്‍ 'അമ്മ' നടനോത്സവം നവംബര്‍ 25, 26 തീയതികളില്‍
 
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ മലയാളി മൈഗ്രന്റ്‌സ് അസോസിയേഷന്‍ (അമ്മ) സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ഭരതനാട്യം, മോഹിനിയാട്ടം, സിനിമാറ്റിക് ഡാന്‍സ് എന്നീ മത്സരങ്ങള്‍ നടത്തുന്നു. മത്സരങ്ങള്‍ രണ്ടു സ്‌റ്റേജുകളിലായി നടത്തപ്പെടുന്നു. 200 ഓളം കലാപ്രതിഭകള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന മത്സരങ്ങളില്‍ നിന്നും ജൂനിയര്‍ വിഭാഗത്തിലും സീനിയര്‍ വിഭാഗത്തിലും കൂടുതല്‍ മാര്‍ക്ക് നേടുന്ന പ്രതിഭ നാട്യപട്ടം സ്വന്തമാക്കും. കാഷ് പ്രൈസുകളും ട്രോഫികളും വിജയികള്‍ക്ക് സമ്മാനിക്കും.

നവംബര്‍ 25, 26 തീയതികളില്‍ ലിവര്‍പൂളിലെ ഓള്‍ സയന്റിസ് ചര്‍ച്ച് ഹാളില്‍ നടത്തപ്പെടുന്ന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി അമ്മ പ്രസിഡന്റ് ജസ്റ്റിന്‍ ആബേല്‍, പിആര്‍ഒ ജിന്‍സ് ജോര്‍ജ്, കോ ഓര്‍ഡിനേറ്റര്‍ ക്രിസ് എന്നിവര്‍ അറിയിച്ചു.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നവംബര്‍ 20 വരെയുണ്ടായിരിക്കും. രജിസ്റ്റര്‍ ചെയ്യുവാന്‍  കൂടുതല്‍ വിവരങ്ങള്‍ക്ക് 0431033212, 0423213545, 0470026198 എന്നീ നന്പറുകളില്‍ ബന്ധപ്പെട്ടുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക