Image

സെഹിയോനില്‍ ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന സ്പിരിച്വല്‍ ഷെയറിംഗ്, രോഗശാന്തി ശുശ്രൂഷകള്‍ ശനിയാഴ്ച

Published on 03 November, 2017
സെഹിയോനില്‍ ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന സ്പിരിച്വല്‍ ഷെയറിംഗ്, രോഗശാന്തി ശുശ്രൂഷകള്‍ ശനിയാഴ്ച
 ബെര്‍മിംഗ്ഹാം: നവസുവിശേഷവത്ക്കരണരംഗത്ത് ശക്തമായ സൗഖ്യത്തിന്റെയും വിടുതലിന്റെയും പ്രകടമായ ദൈവിക അടയാളങ്ങളിലൂടെ അനേകരെ ക്രിസ്തീയ വിശ്വാത്തിത്തിലേക്ക് നയിച്ചുകൊണ്ട് യുകെ കേന്ദ്രമാക്കി വിവിധ ലോകരാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സെഹിയോന്‍ മിനിസ്ട്രിയുടെ ഡയറക്ടറും പ്രമുഖ ആത്മീയ, രോഗശാന്തി ശുശ്രൂഷകനുമായ റവ.ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന സ്പിരിച്വല്‍ ഷെയറിംഗ് , രോഗശാന്തി ശുശ്രൂഷകള്‍ നവംബര്‍ 4ന് ശനിയാഴ്ച്ച രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ ബര്‍മിംഗ്ഹാം സെന്റ് ജെറാര്‍ഡ് കാത്തലിക് ദേവാലയത്തില്‍ നടക്കും.

പ്രായഭേദമന്യേ ഏവര്‍ക്കും വേണ്ടി നടത്തപ്പെടുന്ന ഈ ശുശ്രൂഷയില്‍ ഓരോരുത്തര്‍ക്കും പ്രത്യേകമായി നടത്തുന്ന പ്രാര്‍ത്ഥനയിലും സ്പിരിച്വല്‍ ഷെയറിംലും ഫാ. സോജി ഓലിക്കല്‍ പങ്കെടുക്കും. കുന്പസാരിക്കുന്നതിനും സൗകര്യമുണ്ടായിരിക്കും.ഏറെ അനുഗ്രഹീതമായ ഈ പ്രത്യേക ആത്മാഭിഷേക ശുശ്രൂഷയിലേക്ക് സെഹിയോന്‍ മിനിസ്ട്രീസ് ഏവരെയും യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു.

റിപ്പോര്‍ട്ട്: ബാബു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക