Image

കോട്ടയം തിരുനക്കര പൊന്നോണം 2017 ആഘോഷിച്ചു

Published on 03 November, 2017
കോട്ടയം തിരുനക്കര പൊന്നോണം 2017 ആഘോഷിച്ചു
കുവൈത്ത് സിറ്റി: കോട്ടയം ഡിസ്ട്രിക്റ്റ് അസോസിയേഷന്റെ ആദ്യ ഓണാഘോഷം 'കോട്ടയം തിരുനക്കര പൊന്നോണം 2017' അബ്ബാസിയ സ്മാര്‍ട്ട് ഇന്ത്യന്‍ സ്‌കൂളില്‍ വര്‍ണശബളമായ ആഘോഷങ്ങളോടെ കൊണ്ടാടി. കടുത്തുരുത്തി എംഎല്‍എ അഡ്വ. മോന്‍സ് ജോസഫ് ഉദ്ഘാടനം നിര്‍വ്വഹിച്ച പൊതുസമ്മേളനത്തില്‍ പ്രശസ്ത സിനിമാതാരം മനോജ്.കെ.ജയന്‍ മുഖ്യാതിഥിയായിരുന്നു . താലപ്പൊലിയും ചെണ്ടമേളവും കാവടിയും ഉള്‍പ്പെടെ കേരളത്തിന്റെ തനതുകലാരൂപങ്ങളോടുകൂടിയ സാംസ്‌കാരിക ഘോഷയാത്രയോടെ അതിഥികളെ സ്വീകരിച്ചാനയിച്ചു.

കോട്ടയം ഡിസ്ട്രിക്റ്റ് അസോസിയേഷന്‍ പ്രസിഡന്റ് സാം നന്ത്യാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്‍ സ്വാഗതവും പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ അലക്‌സ് തൈക്കടവില്‍ നന്ദിയും രേഖപ്പെടുത്തി. പ്രവാസി ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ അജിത്ത് കുമാര്‍ ചടങ്ങില്‍ ആശംസ നല്‍കി. പ്രശസ്ത ഗായകന്‍ കിഷോര്‍വര്‍മ്മയും സിനിമാതാരം മനോജ്.കെ.ജയനും ചേര്‍ന്നു നയിച്ച ഗാനമേള കള്‍ച്ചറല്‍ പ്രോഗ്രാമിന് കൊഴുപ്പേകി. 

പൊതുസമ്മേളനത്തില്‍ ഇന്ത്യന്‍ പ്രസിഡന്റിന്റെ ദേശീയ അധ്യാപക അവാര്‍ഡ് നേടിയ ഐസിഎസ്‌കെ പ്രിന്‍സിപ്പാള്‍ ഡോ: ബിനുമോനെ മൊമന്റോ നല്‍കി ആദരിച്ചു. മോന്‍സ് ജോസഫിനുള്ള കോട്ടയത്തിന്റെ മൊമന്റോ മനോജ്.കെ.ജയന്‍ നല്‍കി. അസോസിയേഷന്റെ മൊമന്റോ വൈസ് പ്രസിഡണ്ട് സുരേഷ് തോമസ് മനോജ്.കെ.ജയന് നല്‍കി ആദരിച്ചു. വടംവലി മത്സരത്തില്‍ ജേതാക്കളായ കുവൈറ്റിലെ കെകെബി ടീമിനും, കോട്ടയത്തിന്റെ സ്വന്തം ചെണ്ടമേളം ടീമായ കോട്ടയം ക്‌നാനായ ബീറ്റ്‌സിനും കോട്ടയം അസോസിയേഷന്‍ മൊമന്റോ നല്‍കി അനുമോദിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക