Image

വെസ്റ്റ് നായാക് സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

സുനില്‍ മഞ്ഞിനിക്കര Published on 03 November, 2017
വെസ്റ്റ് നായാക് സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍
ന്യൂയോര്‍ക്ക്: വെസ്റ്റ് നായാക് സെന്റ് മേരീസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വര്‍ഷം തോറും ആചരിച്ചു വരുന്ന പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 4, 5 തിയ്യതികളില്‍ കൊണ്ടാടുന്നു. നേര്‍ച്ച കാഴ്ചകളോടെ വന്ന് വിശുദ്ധന്റെ തിരുനാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ വികാരി ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍ എപ്പിസ്‌കോപ്പായും അസ്സോസിയേറ്റ് വികാരി റവ. ഫാ. സൈമണ്‍ (ഷെറില്‍) മത്തായിയും വിശ്വാസികളേവരെയും ക്ഷണിച്ചുകൊള്ളുന്നു.

നവംബര്‍ നാലാം തീയതി വൈകിട്ട് 6:30 ന് സന്ധ്യാ പ്രാര്‍ത്ഥന, 7 മണിക്ക് പ്രഭാഷണം, 8:30 ന് ആശിര്‍വാദം, തുടര്‍ന്ന് സ്‌നേഹവിരുന്ന്. നവംബര്‍ 5 ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 9:45ന് വിശുദ്ധ കുര്‍ബാന, 11:30 ന് പ്രദക്ഷിണം, ആശിര്‍വാദം തുടര്‍ന്ന് സ്‌നേഹവിരുന്നോടുകൂടി പെരുന്നാളിന് സമാപനം കുറിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വര്‍ക്കി മുണ്ടയ്ക്കല്‍ കോര്‍ എപ്പിസ്‌കോപ്പാ (വൈസ് പ്രസിഡന്റ് ) 845 216 9541, ജോണ്‍ പൗലോസ് (സെക്രട്ടറി) 845 664 0643, ജോയ് വര്‍ക്കി (ട്രഷറര്‍) 845 517 5340.
വെസ്റ്റ് നായാക് സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍വെസ്റ്റ് നായാക് സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക