Image

ഖദ്ദാഫിക്ക്‌ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ്‌ വാറന്റ്‌

Published on 27 June, 2011
ഖദ്ദാഫിക്ക്‌ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ്‌ വാറന്റ്‌
ഹേഗ്‌: ലിബിയന്‍ സ്വേച്ഛാധിപതി മുഹമ്മദ്‌ ഖദ്ദാഫിക്ക്‌ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ്‌ വാറന്റ്‌ പുറപ്പെടുവിച്ചു. മകന്‍ സൈഫുല്‍ ഇസ്‌ലാമിനും ഇന്റലിജന്‍സ്‌ മേധാവി അബ്ദുല്ല സെനുസ്സിക്കും വാറണ്ട്‌ അയച്ചിട്ടുണ്ട്‌. ലിബിയയിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടത്തുന്ന സിവിലിയന്‍മാര്‍ക്കെതിരേ ഗദ്ദാഫി നടത്തുന്ന മനുഷ്യത്വ രഹിത പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്‌ കോടതി അറസ്റ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ചിരിക്കുന്നത്‌.

ഹേഗിലെ അന്താരാഷ്‌ട്ര കോടതി ജഡ്‌ജി സാന്‍ജി എമ്മസനോനോ മൊണാഗെങ്‌ ആണ്‌ മൂന്ന്‌ ജഡ്‌ജിമാര്‍ ഉള്‍പ്പെട്ട പാനലിന്റെ വിധി പുറപ്പെടുവിച്ചിരിക്കുന്നത്‌. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ചരിത്രത്തില്‍ ഇത്‌ രണ്ടാം തവണയാണ്‌ രാഷ്ട്ര തലവനെതിരെ അറസ്റ്റ്‌ വാറണ്ട്‌ പുറപ്പെടുവിക്കുന്നത്‌. ഖദ്ദാഫിയും മകനും അദ്ദേഹത്തിന്റെ ഇന്റലിജന്‍സ്‌ മേധാവിയും കോടതിക്ക്‌ മുന്നില്‍ ഹാജരാവണമെന്ന്‌ ജഡ്‌ജി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക