Image

വേള്‍ഡ് മലയാളി കൌണ്‍സില്‍ കേരള പിറവി ആശംസകള്‍

ജിനേഷ് തമ്പി Published on 04 November, 2017
വേള്‍ഡ് മലയാളി കൌണ്‍സില്‍ കേരള പിറവി ആശംസകള്‍
ന്യൂജേഴ്‌സി :  അമേരിക്കയിലും, ലോകത്തിലെ മറ്റു നാനാ ഭാഗങ്ങളിലും വസിക്കുന്ന എല്ലാ മലയാളികള്‍ക്കും വേള്‍ഡ് മലയാളി കൌണ്‍സില്‍ അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ശ്രീ ജോര്‍ജ് പനക്കല്‍,  പ്രസിഡന്റ് ശ്രീ പി. സി. മാത്യു എന്നിവര്‍  ഹൃദ്യമായ കേരള പിറവി ആശംസകള്‍ അറിയിച്ചു. 1956  നവംബര്‍ ഒന്നിന് പിറവിയെടുത്ത കേരള സംസ്ഥാനം  ഇന്ന് കലാ, സാംസ്‌കാരിക, സാമുദായിക രംഗത്ത് കൈവരിച്ചിരിക്കുന്ന വളര്‍ച്ച അഭിനന്ദനീയം ആണെന്നും മലയാളിക്ക് ഏറെ അഭിനന്ദിക്കാന്‍ വക നല്‍കുന്നതാണെന്നും  ശ്രീ ജോര്‍ജ് പനക്കല്‍,  പ്രസിഡന്റ് ശ്രീ പി. സി. മാത്യു  എടുത്തു പറഞ്ഞു. വേള്‍ഡ് മലയാളി കൌണ്‍സില്‍ അമേരിക്ക റീജിയണിലെ മറ്റു ഭാരവാഹികള്‍  ചെയര്‍മാനോടും. പ്രസിഡന്റിനോടും ഒപ്പം കേരള പിറവി ആശംസകള്‍ അറിയിച്ചു


വേള്‍ഡ് മലയാളി കൌണ്‍സില്‍ കേരള പിറവി ആശംസകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക