Image

മദ്യപിച്ച് കുതിര പുറത്ത് സവാരി ചെയ്ത മദ്ധ്യവയസ്‌ക അറസ്റ്റില്‍

പി പി ചെറിയാന്‍ Published on 04 November, 2017
മദ്യപിച്ച് കുതിര പുറത്ത് സവാരി ചെയ്ത മദ്ധ്യവയസ്‌ക അറസ്റ്റില്‍
പോര്‍ക്ക്കൗണ്ടി(ഫ്‌ളോറിഡ): മദ്ധ്യപിച്ച് വാഹനം ഓടിച്ചാല്‍ അറസ്റ്റും ശിക്ഷയും ലഭിക്കുമെന്നുറപ്പാണ്. എന്നാല്‍ മദ്യപിച്ച് കുതിരപ്പുറത്ത് സവാരി നടത്തിയതിന് അറസ്റ്റുണ്ടാകുന്നത് അസാധരണ സംഭവമാണ്.

നവംബര്‍ 2 വ്യാഴാഴ്ച പോര്‍ക്ക്കൗണ്ടിയിലെ ലെക്ക് ലാന്റിലാണ് സംഭവം. 53 വയസ്സുള്ള ഡോണ റോഡിലൂടെ അപകടകരമായ നിലയില്‍ കുതിര പുറത്ത് സവാരി നടത്തുന്ന വിവരം ആരോ പോലീസിനെ അറിയിച്ചു.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഡോണയെ പിടികൂടി ആള്‍ക്കഹോള്‍ പരിശോധനക്ക് വീധേയയാക്കി രക്തത്തിലെ ആള്‍ക്കഹോളിന്റെ അംശം ലീഗല്‍ ലിമിറ്റി നേതാക്കള്‍ രണ്ടിരട്ടിയാണെന്ന് കണ്ടെത്തിയതോടെ ഡോണയെ അറസ്റ്റ് ചെയ്തതായി പോര്‍ക്ക് കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.

കുതിരക്കും, ഡോണക്കും ഒരു പോലെ അപകടം സംഭവിക്കാവുന്ന രീതിയില്‍ സവാരി നടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തു കേസ്സെടുത്തതെന്ന് പിന്നീട് പോലീസ് പറഞ്ഞു അനിമല്‍ ക്രുവല്‍ട്ടി വകുപ്പും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

മദ്യപിച്ച് കുതിര പുറത്ത് സവാരി ചെയ്യുന്നവര്‍ക്ക് മാത്രമല്ല, വളര്‍ത്ത് മൃഗങ്ങളോടൊപ്പം മദ്യപിച്ച് സഞ്ചരിക്കുന്നവര്‍ക്കും ഇതൊരു മുന്നറിയിപ്പാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
മദ്യപിച്ച് കുതിര പുറത്ത് സവാരി ചെയ്ത മദ്ധ്യവയസ്‌ക അറസ്റ്റില്‍മദ്യപിച്ച് കുതിര പുറത്ത് സവാരി ചെയ്ത മദ്ധ്യവയസ്‌ക അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക