Image

നവംബര്‍ 5 ഞായര്‍ മുതല്‍ സമയം ഒരു മണിക്കൂര്‍ പുറകോട്ട്

പി പി ചെറിയാന്‍ Published on 04 November, 2017
നവംബര്‍ 5 ഞായര്‍ മുതല്‍ സമയം ഒരു മണിക്കൂര്‍ പുറകോട്ട്
ഡാളസ്: അമേരിക്കന്‍ ഐക്യ നാടുകളില്‍ നവംബര്‍ 5 ഞായറാഴ്ച പുലര്‍ച്ച 2 മണിക്ക് ഘടികാരത്തിന്റെ സൂചി ഒരു മണിക്കൂര്‍ പുറകോട്ട് തിരിച്ചുവെക്കും.

മാര്‍ച്ച് രണ്ടാം ഞായറാഴ്ചയായിരുന്ന സമയം ഒരു മണിക്കൂര്‍ മുന്നോട്ട് തിരിച്ചുവെച്ചിരുന്നത്.

'വിന്റര്‍' സീസന്റെ അവസാനം ഒരു മണിക്കൂര്‍ മുന്നോട്ടും, 'ഫോള്‍' സീസണില്‍ ഔരു മണിക്കൂര്‍ പുറകോട്ടും തിരിച്ചുവെക്കുന്ന തീരുമാനം അമേരിക്കയില്‍ ഓണം ലോകമഹായുദ്ധം നടക്കുന്ന കാലഘട്ടത്തിലാണ് നിലവില്‍ വന്നത്.

സൂര്യ പ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിംഗ്, വിന്റര്‍ സീസനുകളില്‍ പകലിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ച് വൈദ്യുതി ഉപയോഗത്തില്‍ കുറവ് വരുന്നതിനും ഇങ്ങനെ മിച്ചം വെക്കുന്ന വൈദ്യുതി ഉപയോഗത്തില്‍ കുറവ് വരുന്നതിനും, ഇങ്ങനെ മിച്ചം വെക്കുന്ന വൈദ്യുതി യുദ്ധം മേഖലയിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനും വേണ്ടിയാണ് സമയമാറ്റം അംഗീകരിച്ച് നടപ്പാക്കിയത്.

'സ്പ്രിംഗ് ഫോര്‍വേര്‍ഡ്', 'ഫോള്‍ ബാക്ക്' എന്നാണ് സമയമാറ്റം അമേരിക്കയില്‍ അറിയപ്പെടുന്നത്.

അരിസോണ, ഹവായ്, പുര്‍ട്ടറിക്കൊ, വെര്‍ജിന്‍ ഐലന്റ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സമയമാറ്റം ബാധകമല്ല.
നവംബര്‍ 5 ഞായര്‍ മുതല്‍ സമയം ഒരു മണിക്കൂര്‍ പുറകോട്ട്നവംബര്‍ 5 ഞായര്‍ മുതല്‍ സമയം ഒരു മണിക്കൂര്‍ പുറകോട്ട്നവംബര്‍ 5 ഞായര്‍ മുതല്‍ സമയം ഒരു മണിക്കൂര്‍ പുറകോട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക