Image

നിന്‍പാ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് വീക്ക് സമ്മേളനം ഇന്ന്

പി. ഡി. ജോര്‍ജ് നടവയല്‍ Published on 04 November, 2017
നിന്‍പാ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് വീക്ക് സമ്മേളനം ഇന്ന്
ന്യൂയോര്‍ക്ക്: ഇന്‍ഡ്യന്‍ നേഴ്സ് പ്രാക്ടീഷണേഴ്സ് അസ്സോസിയേഷനില്‍ (നിന്‍പാ) നേഴ്സ് പ്രാക്ടീഷണേഴ്സ് വീക്ക് ഇന്ന്. 

ന്യൂയോര്‍ക് ഓറഞ്ച് ടൗണ്‍ ഷോപ്പിങ്ങ് സെന്ററിലുള്ള സിറ്റാര്‍ പാലസ്സിലാണ് സമ്മേളനം. അമേരിക്കയില്‍ 234,000 എന്‍ പി മാരാണ് സേവനം ചെയ്യുന്നത്.

ഭാരതീയ പാരമ്പര്യമുള്ള അമേരിക്കന്‍ നേഴ്സ് പ്രാക്ടീഷണര്‍മാêടെ ദേശീയവും പ്രാദേശികവുമായ കൂട്ടുത്തരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യ വേദിയായി ഡോ. ആനി പോളിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്സ് പ്രാക്ടീഷണര്‍മാരുടെ പ്രൊഫഷണല്‍സംഘടന 'നാഷണല്‍ ഇന്ത്യന്‍ നേഴ്സ് പ്രാക്ടീഷണേഴ്സ് അസ്സോസിയേഷന്‍ ഓഫ് അമേരിക്ക' (എന്‍ ഐ എന്‍ പി ഏ ഏ) (നിന്‍പാ) എന്ന പേരില്‍ രൂപം കൊണ്ടു. നേഴ്സുമാര്‍ç വേണ്ടി നിലവിലുള്ള സംഘടനകളോട് ഐക്യപ്പെട്ട് നേഴ്സ് പ്രാക്ടീഷണര്‍മാരുടെ പ്രൊഫഷണല്‍ വളര്‍ച്ചയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് അജണ്ട.

ഇന്ത്യന്‍ അമേരിക്കന്‍ നേഴ്സ്മാരുടെ ഐക്യ ശൃംഖലയായി പ്രവര്‍ത്തിക്കുക, നേഴ്സ് പ്രാക്ടീഷണര്‍മാരുടെ പ്രൊഫഷണല്‍ വളര്‍ച്ചയ്ക്ക് കരുത്തു പകêക, നേഴ്സ്മാരെ നേഴ്സ്് പ്രാക്ടീഷണര്‍മാരാകാന്‍ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുക, നേഴ്സ് പ്രാക്ടീഷണര്‍ , ഡോക്ടര്‍ ഓഫ് നേഴ്സിങ്ങ് പ്രാക്ടീസ് എന്നീ പ്രൊഫഷനുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്് മെന്റേഴ്സിനെയും പ്രിസെപ്റ്റേഴ്സിനെയും നല്‍æക, ആരോഗ്യ സമ്പന്നമായ സമൂഹ രൂപീകരണത്തിന് സഹായകമായ നേതൃത്വം നല്‍കുക എന്നീ ലക്ഷ്യങ്ങളാണ് സംഘടന ലക്ഷ്യമിടുന്നത്.

'നാഷണല്‍ ഇന്ത്യന്‍ നേഴ്സ് പ്രാക്ടീഷണേഴ്സ് അസ്സോസിയേഷന്‍ ഓഫ് അമേരിക്ക' യുടെ ഭാരവാഹികള്‍: ഡോ. ആനീ പോള്‍ - പ്രസിഡന്റ് (ന്യൂയോര്‍ക്ക്), ബ്രിജിറ്റ് പാറപ്പുറത്ത് - എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ ്( പെന്‍സില്‍ വേനിയ), ഡോ.അë വര്‍ഗീസ് - സെക്രട്ടറി (മാസ്സച്യൂസ്സെറ്റ്സ്), ഗ്രേസ്. ടി മാണി - വൈസ് പ്രസിഡന്റ് (ഡെലവേര്‍) പ്രസന്നാ ബാബു - ട്രഷറാര്‍ (ന്യൂയോര്‍ക്ക്) റോസമ്മ ജോര്‍ജ് (ബൈലോസ് കമ്മിറ്റീ ചെയര്‍), സൂസമ്മ ഏബ്രാഹം (മെംബര്‍ഷിപ് ചെയര്‍), സ്മിതാ പ്രസാദ് ( പബ്ലിക് റിലേഷന്‍സ്/ എഡിറ്റോറിയല്‍), സുനിതാ മേനോന്‍ ( പ്രൊഫഷണല്‍ ഡെവലപ്മെന്റ് ആന്റ് എഡ്യൂക്കേഷന്‍ ചെയര്‍), വിനീതാ റോയ് ( സോഷ്യല്‍ ആന്റ് കമ്യൂണിറ്റി പ്രോഗ്രാം ചെയര്‍), മറിയാമ്മ ഡ്യൂബെ (നോമിനേഷന്‍ ചെയര്‍), ലിജാ ഗിരീഷ് (ഫിനാന്‍സ് ചെയര്‍), മഹേഷ് പിള്ള (ടെക്സസ്), അല്ഫോന്‍സാ മാത}, റീനാ സക്കറിയാ, സെലിന്‍ വര്‍ഗീസ് എന്നിവര്‍ ഡയറക്ടേഴ്സ് അറ്റ് ലാര്‍ജ്.

ആതുര ശുശ്രൂഷ തേടിയെത്തുന്നവരുടെ തീവ്രരോഗങ്ങളും (അക്യൂട്ട്) ഏറെക്കാലമായുള്ള ദീനങ്ങളും( ക്രോണിക്), ശാസ്ത്രാനുസൃത നിര്‍ണ്ണയം നടത്തി, ഭേദപ്പെടുത്തി, ആരോഗ്യപാലനവും ആരോഗ്യക്ഷമതതയും പ്രദാനം ചെയ്യുന്നതിന് യോഗ്യത നല്‍æന്ന, വിദ്യാഭ്യാസ്സവും പരിശ്ശീലനവും ആര്‍ജ്ജിച്ച്, സന്നത് (ലൈസന്‍സ്) നേടി, വൈദ്യശുശ്രൂഷാധികാരം സിദ്ധിച്ച (ഓട്ടോണോമസ്), ചികിത്സകരാണ് നേഴ്സ് പ്രക്ടീഷണര്‍മാര്‍ എന്നാണ് അമേരിക്കന്‍ അസ്സോസിയേഷന്‍ ഓഫ് നേഴ്സ് പ്രാക്ടീഷണേഴ്സ് നിര്‍വചിച്ചിരിക്കുന്നത്. വര്‍ദ്ധിത പരിശീലനം നേടിയവര്‍ എന്ന നിലയ്ക്ക് നേഴ്സ് പ്രാക്ടീഷണര്‍മാര്‍ ബാലചികിത്സ ( പീഡിയാട്രിക്), മുതിര്‍ന്നവര്‍ക്കുള്ള ചികിത്സ (അഡല്റ്റ്), വാര്‍ദ്ധക്യ ചികിത്സ (ജെറണ്ടോളജിക്കല്‍), സ്ത്രീയാരോഗ്യ ചികിത്സ (വിമന്‍സ് ഹെല്‍ത്ത്), ചര്‍മ്മ രോഗ ചികിത്സ ( ഡെര്‍മറ്റോളജി), ഹൃദയ സംബന്ധമായ ചികിത്സ ( കാര്‍ഡിയോ വാസ്‌കുലാര്‍), അര്‍ബുദ ചികിത്സ (ഒങ്കോളജി) എന്നീ മേഖലകളില്‍ വേറിട്ട പഠനവും ചികിത്സയും (സ്പെഷ്യലൈസ്) ചെയ്യാറുണ്ട്.

നേഴ്സിങ്ങിലുള്ള ബിരുദാനന്തര ബിരുദം ഇതിന് അത്യന്താപേക്ഷിതമാണ്. ഡോക്ടര്‍ ഓഫ് നേഴ്സിങ്ങ് പ്രാക്ടീസ് എന്ന ഡി എന്‍ പി യോഗ്യതയാണ് ഇനി വരുന്ന നാളുകളില്‍ ഈ പ്രൊഫഷനു വേണ്ടി വരിക. ഇപ്രകാരമുള്ള അഡ്വാന്‍സ്ഡ് പ്രാക്ടീസ് നേഴ്സിങ്ങ് ചുമതലകള്‍ ഇരുപതാം നൂറ്റണ്ടിന്റെ മദ്ധ്യത്തോടെയാണ് അമേരിക്കയില്‍ ഉരുത്തിരിഞ്ഞത്. നേഴ്സ് അനസ്തെറ്റിസ്റ്റ്സ്, നേഴ്സ് മിഡ് വൈവെസ് എന്നീ ചുമതലകള്‍ 1940കളിലും സൈക്കിയാട്രിക് നേഴ്സിങ്ങ് 1954ലിലും രൂപം കൊണ്ടു. 1960കളുടെ മദ്ധ്യത്തിലാണ് അഡ്വാന്‍സ്ഡ് പ്രാക്ടീസ് രജിസ്റ്റേഡ് നേഴ്സസിനെ പ്രൈമറി കെയര്‍ പ്രൊവൈഡറായി അംഗീകരിച്ചത്. മെഡിക്കല്‍ ഡോക്ടര്‍മാരുടെ ദൗര്‍ലഭ്യമായിരുന്നു കാരണമായത്. 1965ല്‍ ഹെന്‍ഡ്രി സില്‍വര്‍ എന്ന ഫിസിഷ്യനും ലൊറെറ്റ ഫോര്‍ഡ് എന്ന നേഴ്സുമാണ് നേഴ്സ് പ്രാക്ടീഷണര്‍മാരുടെ ഔദ്യോഗിക പരിശീലനത്തന് തുടക്കമിട്ടത്. അനിയന്ത്രിതമായ ചികിത്സാ ചിലവുകളെ ചെറുക്കുക, ചികിത്സകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുക, ആരോഗ്യ പാലനശ്രോതസ്സുകളുടെ വിതരണത്തിലെ ക്രമരാഹിത്യം പരിഹരിക്കുക എന്നിവയയിരുന്നു ലക്ഷ്യങ്ങള്‍.
നിന്‍പാ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് വീക്ക് സമ്മേളനം ഇന്ന്നിന്‍പാ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് വീക്ക് സമ്മേളനം ഇന്ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക