Image

പ്രവാസി ഇന്ത്യക്കാര്‍ക്കായി ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഏകദിന ക്യാമ്പ് നവംബര്‍ 11-ന്

Published on 04 November, 2017
പ്രവാസി ഇന്ത്യക്കാര്‍ക്കായി ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഏകദിന ക്യാമ്പ് നവംബര്‍ 11-ന്
ന്യൂയോര്‍ക്ക്: "കോണ്‍സുലേറ്റ് അറ്റ് യുവര്‍ ഡോര്‍ സ്റ്റെപ്' എന്ന പേരില്‍ പ്രവാസി ഇന്ത്യക്കാര്‍ക്കായി ഇന്ത്യന്‍ കോണ്‍സുലേറ്റ് (ന്യൂയോര്‍ക്ക്) നവംബര്‍ 11-ന് ശനിയാഴ്ച പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നു.

പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട്, വിസ, ഒ.സി.ഐ കാര്‍ഡ് എന്നിവയ്ക്ക് അപേക്ഷിച്ചിട്ടുള്ളവര്‍ക്കും, അപേക്ഷിക്കുന്നവര്‍ക്കും തങ്ങളുടെ അപേക്ഷയും മറ്റു രേഖകളും പ്രീ- അപ്രൂവ് ചെയ്യാനുള്ള അവസരമാണിത്. അപേക്ഷകള്‍ അംഗീകരിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാന്‍ ഇതുമൂലം സാധിക്കും.

ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഫ് ന്യൂയോര്‍ക്കിന്റെ വെബ്‌സൈറ്റില്‍ www.indiacgny.org ഇതു സംബന്ധിച്ച പത്രക്കുറിപ്പും മറ്റു വിവരങ്ങളും ലഭ്യമാണ്.

നവംബര്‍ 11-ന് ശനിയാഴ്ച നടക്കുന്ന ഈ ക്യാമ്പ് (രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ) സംഘടിപ്പിക്കുന്നത് ഇന്ത്യാ സെന്റര്‍ ഓഫ് വെസ്റ്റ് ചെസ്റ്ററും മിഡ് ഹഡ്‌സണ്‍ കേരളാ അസോസിയേഷന്‍ ന്യൂയോര്‍ക്കുമാണ്. അഡ്രസ്: ഇന്ത്യാ സെന്റര്‍ ഓഫ് വെസ്റ്റ് ചെസ്റ്റര്‍, 81 ഈസ്റ്റ് മെയിന്‍ സ്ട്രീറ്റ്, എല്‍മ്‌സ് ഫോര്‍ഡ്, ന്യൂയോര്‍ക്ക് 10523.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജു ഉമ്മന്‍ (പ്രസിഡന്റ്, മിഡ് ഹഡ്‌സണ്‍ കേരളാ അസോസിയേഷന്‍) 914 523 9501, സുരേഷ് മുണ്ടയ്ക്കല്‍ (സെക്രട്ടറി) 845 518 2734, അമിത് അജ്‌മേരാ (ഇന്ത്യാ കോണ്‍സുലേറ്റ് ഓഫ് വെസ്റ്റ് ചെസ്റ്റര്‍) 917 292 8945. ഡോ. നിര്‍മല ഖന്ന (bvkanna@aol.com)

 Consulate@YourDoorstep

 Special Consular Facilitation Camp on November 11, 2017

   In recognition of special needs and in order to facilitate access of members of the Indian Diaspora, Consulate General of India, New York, will be holding a Consular Facilitation Camp  at Westchester, New York on 11th November 2017. The Camp will be held at the  India Center of Westchester, 81 East Main Street, 2nd  Floor, Elmsford, NY 10523  from  11.00 AM to 3.00 PM.  The Facilitation Camp is being held under the “Consulate @YourDoorstep” initiative of the Consulate General of India with the support/assistance of India Center of Westchester and the Mid-Hudson Kerala Association, NY.     
Indian Passport holders/US Passport holders who have applied for or are in the process of applying for Indian Passports/Visa/OCI Cards may come to the venue of the Camp and get their applications/supporting documents pre-approved before submitting to CKGS. Applications with all supporting documents would be examined at the Facilitation Camp and approved for submission to CKGS.

Please visit the website https://www.indiacgny.org for more information.
Kurien T. Oommen (Biju) President  -Mid-Hudson Kerala Association, NY
914-523-9501

Alex George Mundackal (Suresh), Secretary
845-518-2734
Sheela Joseph, Vice President
 845-548-4179
Ashok Kumar, Treasurer
845-464-5889
India Center of Westchester, NY
AmitaAjmera  -  amitaajmera11@gmail.com
Dr. Nirmala Kanna - bvkanna@aol.com
പ്രവാസി ഇന്ത്യക്കാര്‍ക്കായി ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഏകദിന ക്യാമ്പ് നവംബര്‍ 11-ന്പ്രവാസി ഇന്ത്യക്കാര്‍ക്കായി ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഏകദിന ക്യാമ്പ് നവംബര്‍ 11-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക