Image

ജര്‍മന്‍ മലങ്കര കത്തോലിക്കാ സഭയുടെ നോമ്പുകാല ധ്യാന പ്രോഗ്രാം

ജോര്‍ജ് ജോണ്‍ Published on 10 March, 2012
ജര്‍മന്‍ മലങ്കര കത്തോലിക്കാ സഭയുടെ നോമ്പുകാല ധ്യാന പ്രോഗ്രാം
മലങ്കര കാത്തലിക് മേജര്‍ എപ്പിസ്‌കോപ്പല്‍ സഭാ മിഷനുകളുടെ നേത്യത്വത്തില്‍ ജര്‍മനിയിലെ വിവിധ മിഷനുകളില്‍ നോമ്പുകാല ധ്യാനം നടത്തുന്നു. ധ്യാനം നയിക്കുന്നത് ചങ്ങനാശ്ലേരി അതിരൂപതാ വൈദികന്‍ ഫാ. ലൂയിസ് വെള്ളാനിക്കല്‍.

ബോണ്‍-കൊളോണ്‍

മാര്‍ച്ച് 17-18 (ശനി-ഞായര്‍)തീയതികളില്‍ കീഫറന്‍ വെഗ ്22 ലെ ഹൈലിഗ് ഗൈസ്റ്റ് പള്ളിയില്‍ വച്ച് രാവിലെ 09 മുതല്‍ വൈകിട്ട് 05 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് - വര്‍ഗീസ് കര്‍ണാശ്ശേരില്‍ ടെല. 02233-45668; മാത്യു വര്‍ഗീസ് ടെല. 02286-43455.

ഫ്രാങ്ക്ഫര്‍ട്ട്-മൈന്‍സ്

മാര്‍ച്ച് 24-25 ന് (ശനി-ഞായര്‍) രാവിലെ 09 മുതല്‍ വൈകിട്ട് 05 എക്കന്‍ഹൈമര്‍ സ്ട്രസെ 326 ലെ ഹെര്‍സ് ജീസു പള്ളി. വിശദ വിവരങ്ങള്‍ക്ക് - ഫാ.ദേവദാസ് പോള്‍ ടെല 069-6100090; കോശി തോട്ടത്തില്‍ ടെല. 06109-739832; അനൂപ് മുണ്‌ടേത്ത് ടെല. 069-56020907.

ക്രേഫെല്‍ഡ്

മാര്‍ച്ച് 30 ന് (വെള്ളി) ജോഹാന്നസ് സ്ട്രസെ 40, സെന്റെ് ജോഹാനസ് ബാപ്റ്റിസ്റ്റ് പള്ളിയില്‍ വച്ച് രാവിലെ 09 മുതല്‍ വൈകുന്നേരം 05 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് - ജോയി ഉഴത്തില്‍ ടെല. 02161-519478; ജി. കൊച്ചേത്ത് ടെല. 02151-316522.

മാര്‍ച്ച് 14 ന് ബുധനാഴ്ച്ച വൈകുന്നേരം 05.00 മണിക്ക് ജോഹാനസ് ബാപ്റ്റിസ്റ്റ് പള്ളിയില്‍ വച്ച് പാതിനോമ്പും (ഗൊല്‍ഗുത്താ ഉയര്‍ത്തല്‍ ശുശ്രൂഷ) വി. കുര്‍ബ്ബാനയും ഉണ്ടായിരിക്കും.

ഹേര്‍ണെ-ഡോര്‍ട്ട്മുണ്ട്

മാര്‍ച്ച് 31 ന് (ശനി) ബൊഹൂമര്‍ സ്ട്രാസെ 92 ലെ സെന്റ് എലിസബെത്ത് പള്ളിയില്‍ വച്ച് രാവിലെ 09 മുതല്‍ വെകുന്നേരം 05 വരെ.

ഏപ്രില്‍ 01 ന് (ഞായര്‍) ആള്‍ട്ടന്‍ഹോഫനര്‍ സ്ട്രാസെ 31 ലെ ഹെര്‍സ് ജീസു പള്ളിയില്‍ വച്ച് ഉച്ചക്ക് ശേഷം 02.30 മുതല്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്- ജി. ഒറ്റത്തെങ്ങില്‍ - ടെല. 02305-544065; സ്വെന്‍ വള്ളോംതറ ടെല.. 02322-3450433

ജര്‍മനിയിലെ വിശദ വിവരങ്ങള്‍ക്ക്: ജര്‍മന്‍ മലങ്കര സഭാ ചാപ്ലെയിന്‍ ഫാ.സന്തോഷ് തോമസ് ടെല. 0152-28637403/069-95196592. ഹൈഡല്‍ബെര്‍ഗില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ രാജാമണി ഐസക് ടെല. 06221-470149; വര്‍ഗീസ് ടെല. 0727-46229 എന്നവിരില്‍ നിന്നും അറിയാവുന്നതാണ്.
ജര്‍മന്‍ മലങ്കര കത്തോലിക്കാ സഭയുടെ നോമ്പുകാല ധ്യാന പ്രോഗ്രാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക