Image

മാമാങ്കത്തില്‍ ചാവേറായി മമ്മൂട്ടി

Published on 05 November, 2017
മാമാങ്കത്തില്‍ ചാവേറായി മമ്മൂട്ടി

മമ്മൂട്ടിയെ നായകനായി എത്തുന്ന മാമാങ്കത്തിന്റെ അനൗണ്‍സ്‌മെന്റ് നടന്നതോടെ ആവേശത്തിലാണ് ആരാധകര്‍. നവാഗതനായ സജീവ് പിള്ളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരിയില്‍ ആരംഭിക്കാനാണ് പദ്ധതിയെന്ന് സജീവ് പിള്ള പറഞ്ഞു.

തിരുനാവായ മണപ്പുറത്ത് മാഘമാസത്തില്‍ നടന്നിരുന്ന ഉത്സവമാണ് മാമാങ്കം. സാമൂതിരി ഇതിന്റെ രക്ഷാപുരുഷസ്ഥാനം കൈയടക്കിയതോടെ വള്ളുവക്കോനാതിരിക്ക് തീര്‍ത്താല്‍ തീരാത്ത പകയായി. തുടര്‍ന്ന് സാമൂതിരിയെ വധിക്കാന്‍ വള്ളുവക്കോനാതിരി ധീരയോദ്ധാക്കളെ തിരഞ്ഞെടുത്ത് ഓരോ മാമാങ്കത്തിനും അയക്കുന്നത് പതിവായി.

നിലപാടു തറയില്‍ ഊരിപ്പിടിച്ച വാളുമായി നില്‍ക്കുന്ന സാമൂതിരിയെ വധിക്കാനായില്ലെങ്കില്‍ ജീവന്‍ പോകുമെന്നുറപ്പിച്ചാണ് ചാവേറുകള്‍ ദൗത്യം ഏറ്റെടുക്കുക. ചേരരാജാക്കന്മാരുടെ കാലത്തു തുടങ്ങിയ മാമാങ്കം ഒടുവില്‍ നടന്നത് 1755ല്‍ ആണെന്നു ചരിത്രം പറയുന്നു. തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്നാണ് മമ്മൂട്ടി മാമാങ്കത്തെ വിശേഷിപ്പിച്ചത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ബഡ്ജറ്റ് എത്രയാണെന്ന് പ്രഖ്യാപിച്ചിട്ടില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക