Image

യവനിക കലാസാംസ്‌കാരിക വേദി, റിയാദ് രണ്ടാം വാര്‍ഷികം ആഘോഷിച്ചു.

Jayan Kodungallur Published on 05 November, 2017
യവനിക കലാസാംസ്‌കാരിക വേദി, റിയാദ് രണ്ടാം വാര്‍ഷികം ആഘോഷിച്ചു.

റിയാദ്:റിയാദിലെ കലാകാരന്മാരുടെ കൂട്ടായ്മയായ യവനിക കലാസാംസ്‌കാരിക വേദി രണ്ടാം വാര്‍ഷികം മലാസിലെ അല്‍ മാസ് ആഡിറ്റോറിയത്തില്‍ നവംബര്‍ മൂന്നിനു പ്രൌഡഗംഭീരമായ സദസ്സിന്റെ സാന്നിദ്ധ്യത്തില്‍ കേരളോല്‍സവം 2017 എന്ന പേരില്‍ ആഘോഷിച്ചു. ഉച്ച്ക്ക്
രണ്ടു മണി മുതല്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച കവിത ചൊല്ലല്‍, “കേരളം എന്റെ നാട്”എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗമല്‍സരം എന്നിവയില്‍ റിയാദിലെ വിവിധ സ്‌കൂളുകളില്‍ നിന്നുമുള്ള മലയാളികുട്ടികള്‍ പങ്കെടുത്തു. ജലീല്‍ മുഹമ്മദ്, ഷക്കീല വഹാബ്, രാജു ഫിലിപ്പ് എന്നിവര്‍ മല്‍സരത്തിന്റെ ജഡ്ജസ് മാരായി പ്രവര്‍ത്തിച്ചു.

മല്‍സരം റിയാദിലെ കവിയത്രി മഞുള ശിവദാസ് ഉത്ഘാടനം ചെയ്തു. കുട്ടികളുടെ ജൂനിയര്‍ വിഭാഗം കവിത പാരായണ മല്‍സര്‍ത്തില്‍ മെല്‍വിന്‍ സോജി, ഗോപിക പ്രസാദ്, ജെസ്സ ജെറോം, സീനിയര്‍ വിഭാഗത്തില്‍ ആതിര സന്തോഷ്, ജെസാ ആന്റണി, അലീന മേരി ജെക്കബ് എന്നിവരും, ജൂനിയര്‍ വിഭാഗം പ്രസംഗ മല്‍സരത്തില്‍ അമിത് നാരായണന്‍, ഗോപിക പ്രസാദ്, മെറിന്‍ കെ മോനിയും സീനിയര്‍ വിഭാഗത്തില്‍ നിന്നും ആതിര സന്തോഷ്, നൌഫിയ നാസര്‍, അമാന്‍ കെ സലീം എന്നിവരും യധാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് ട്രോഫിയും സര്‍റ്റിഫിക്കറ്റും വിതരണം ചെയ്തു.

തുടര്‍ന്നു നടന്ന സാംസ്‌കാരിക സമ്മേളനം പ്രസിഡന്റ് നവാസ് ഖാന്‍ പത്തനാപുരം അദ്ധ്യക്ഷത വഹിച്ചു. റിയാദിന്റെ എഴുത്തുകാരി സബീന എം സാലി ഉത്ഘാടനം നിര്‍വഹിച്ചു. ചെയര്‍മാന്‍ സത്താര്‍ കായംകുളം ആമുഖപ്രസംഗവും ജന.സെക്രട്ടറി സലീം പള്ളിയില്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സലീം കളക്കര (ഒ.ഐ.സി.സി), റഷീദ് ഖാസ്മി( മീഡിയ  കോര്‍ഡിനേറ്റര്‍), വിനോദ്(ന്യുഏജ്), സനൂപ് പയ്യന്നൂര്‍ (ഫോര്‍ക്ക), ജയന്‍ കൊടുങ്ങല്ലൂര്‍ (സത്യം ഓണ്‍ ലൈന്‍), സൈഫുദ്ദീന്‍ (ഇവ),മാള മൊയ്തീന്‍ (സാരംഗി), വിജയന്‍(നെയ്യാറ്റിന്‍കര പ്രവാസി അസോ),രാജന്‍ നിലബൂര്‍ (അമരബലം കൂട്ടായ്മ), യൂസുഫ് കുഞ്ഞ്, ഷാജി മഠത്തില്‍, ബഷീര്‍ ചൂനാട്,
നാസര്‍ ലയ്‌സ്, കമറുദ്ദീന്‍ താമരക്കുളം എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. അബ്ദുല്‍ സലാം ഇടുക്കി, മുഹമ്മ്ദ് അലി പെരുന്തല്‍ മണ്ണ, റെജിമാമന്‍, സലീം മാളിയക്കല്‍, സലാം കരുനാഗപള്ളി, ക്രിഷ്ണന്‍ വെള്ളച്ചാല്‍,രാജന്‍ കാരിച്ചാല്‍, സാജിദ് ആലപ്പുഴ, ഷിഹാബ് പോളക്കുളം, ജോസഫ് ആന്റണി എന്നിവര്‍ പരിപാടിക്ക് നേത്രിത്വം നല്‍കി.കലാവിഭാഗം കണ്‍വീനര്‍ സക്കീര്‍ മണ്ണാര്‍മലയുടെ നേത്രിത്വത്തില്‍ കലാസന്ധ്യയും അരങ്ങേറി. പ്രോഗ്രാം കണ്‍വീനര്‍ സുരേഷ് ബാബു ഇരിക്കല്‍ സ്വാഗതവും ജൊയിന്റ് കണ്‍വീനര്‍ ഫിറോസ് നിലബൂര്‍ നന്ദിയും പറഞ്ഞു.

യവനിക കലാസാംസ്‌കാരിക വേദി, റിയാദ് രണ്ടാം വാര്‍ഷികം ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക