Image

46മത് യു.എ.ഇ ദേശീയ ദിനാഘോഷം ദുബായ് കെ.എം.സി.സി രക്തദാന ക്യാമ്പോടെ തുടക്കം.

Published on 05 November, 2017
46മത് യു.എ.ഇ ദേശീയ ദിനാഘോഷം ദുബായ് കെ.എം.സി.സി രക്തദാന ക്യാമ്പോടെ തുടക്കം.
യു.എ.ഇ യുടെ 46മത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി ദേര നൈഫ് പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 380 പേര്‍ രക്തദാന പരിപാടിയില്‍ പങ്കാളികളായി.ലഫ്റ്റനന്റ് അബ്ദുള്ള അഹമ്മദ് മക്കി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ വിഭാഗം ചെയര്‍മാന്‍ ആര്‍.ശുകൂര്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍  ലഫ്റ്റനന്റ് ഹുസൈന്‍ കബാര്‍,അഡ്വ:സാജിദ് അബൂബക്കര്‍ എന്നിവര്‍ ആശംസ നേര്‍ന്നുകൊണ്ട് സംസാരിച്ചു.എം.എ മുഹമ്മദ് കുഞ്ഞി,ഒ.കെ ഇബ്രാഹിം,മുസ്തഫ തിരൂര്‍,എന്‍.കെ ഇബ്രാഹിം,റയീസ് തലശ്ശേരി തുടങ്ങിയവര്‍ സംബന്ദിച്ചു. രക്തദാന ക്യാമ്പോടെ ദുബൈ കെ.എം.സി.സിയുടെ ഒരു മാസം നീണ്ടു നില്‍കുന്ന വിവിധ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.ഡിസംബര്‍ 8ന് എന്‍.ഐ മോഡല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന സമാപന സമ്മേളനത്തോടുകൂടി പരിപാടിക്ക് സമാപ്തി കുറിക്കും. കണ്‍വീനര്‍ സി.എച്ച് നൂറുദ്ദീന്‍ സ്വാഗതവും ഡോ:ഇസ്മയില്‍ നന്ദിയും പറഞ്ഞു. 

46മത് യു.എ.ഇ ദേശീയ ദിനാഘോഷം ദുബായ് കെ.എം.സി.സി രക്തദാന ക്യാമ്പോടെ തുടക്കം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക