Image

ചിലമ്പ് 2017 നവംബർ 10 വെള്ളിയാഴ്ച

Published on 05 November, 2017
ചിലമ്പ് 2017 നവംബർ 10 വെള്ളിയാഴ്ച
ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റിന്റെ (ADAK) ചിലമ്പ് 2017 (ഓണം ഈദ് സംഗമം) നവംബർ 10 വെള്ളിയാഴ്ച രാവിലെ 10.00 മണിമുതൽ സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ (സീനിയർ) വച്ച് നടക്കുന്നു. സംഗമത്തിൽ കുവൈറ്റിൽ  ആദ്യമായി കേരളത്തിലെ നാടൻ പാട്ടിന്റെ യുവ തമ്പുരാനും കേരളാ സ്റ്റേറ്റ് ഫോക്ലോർ അക്കാദമി യുവ പ്രതിഭ പുരസ്കാര ജേതാവുകൂടിയായ ശ്രി പി എസ് ബാനർജിയും 'കനല് പാട്ടുകൂട്ടം' സംഘവും ഒപ്പം പൊലിക നാടൻപാട്ടുകൂട്ടം കുവൈറ്റും അവതരിപ്പിക്കുന്ന നാടൻ പാട്ടും ദൃശ്യാവിഷ്കാരവും ഉണ്ടായിരിക്കും. വിഭവസമൃദ്ധമായ ഓണസദ്യക്കൊപ്പം തിരുവാതിര,ചെണ്ടമേളം,ഒപ്പന, മാർഗംകളി,സിനിമാറ്റിക് ഡാൻസ് അടക്കം വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും
കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപെടുക 60617882/99293929/67068720/99891450/60992994  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക