Image

ഏഷ്യാ കപ്പ്‌ വനിതാ ഹോക്കി; ഇന്ത്യക്ക്‌ കിരീടം

Published on 05 November, 2017
ഏഷ്യാ കപ്പ്‌ വനിതാ ഹോക്കി; ഇന്ത്യക്ക്‌ കിരീടം


ന്യൂഡല്‍ഹി : ഏഷ്യാ കപ്പ്‌ വനിതാ ഹോക്കിയില്‍ ഇന്ത്യക്ക്‌ കിരീടം. ഫൈനലില്‍ എതിരാളികളായ ചൈനയെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ്‌ ഇന്ത്യ കപ്പ്‌ സ്വന്തമാക്കിയത്‌. ഏഷ്യാ കപ്പില്‍ കിരീടം സ്വന്തമാക്കിയതോടെ അടുത്ത വര്‍ഷം നടക്കുന്ന ലോക കപ്പ്‌ ഹോക്കിയില്‍ ഇന്ത്യ യോഗ്യത ഉറപ്പിച്ചു.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യയുടെ നവ്‌ജോത്‌ കൗര്‍ ഒരു ഗോള്‍ നേടിയിരുന്നു. തുടര്‍ന്ന്‌ 47ാം മിനിറ്റില്‍ ചൈനയുടെ ആദ്യ ഗോള്‍ പിറന്നു. കളി അവസാനിച്ചപ്പോള്‍ ഇരു ടീമുകളും 1-1 എന്ന നിലയില്‍ സമനില പിടിച്ചു. തുടര്‍ന്ന്‌ കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്‌ നീങ്ങുകയായിരുന്നു.

ആദ്യ അഞ്ച്‌ ഷോട്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ഇരു ടീമുകളും നാലു ഗോളുകള്‍ വീതം വലയിലെത്തിച്ചു. തുടര്‍ന്ന്‌ സഡന്‍ ഡെത്തില്‍ ഇന്ത്യക്ക്‌ വേണ്ടി റാണി പന്ത്‌ വലയില്‍ എത്തിച്ചു. അതേസമയം, ചൈനയുടെ ശ്രമം പാഴായതോടെ ഇന്ത്യ 5-4ന്‌ എന്ന നിലയില്‍ കിരീടം ഉറപ്പിക്കുകയായിരുന്നു.

2004ല്‍ ആണ്‌ ഇന്ത്യ ആദ്യമായി ഏഷ്യ കപ്പില്‍ ജേതാക്കളാകുന്നത്‌.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക