Image

പ്രിയസഖി (കവിത: സി.ജി പണിക്കര്‍ കുണ്ടറ)

Published on 05 November, 2017
പ്രിയസഖി (കവിത: സി.ജി പണിക്കര്‍ കുണ്ടറ)
ഒരു കൊച്ചു ജീവിതത്തോണിയിലേറി –നാം
ഒന്നായ് തുഴഞ്ഞതിനോര്‍ക്കുന്നുവോ
സഖി, നാം ഒന്നായ് തുഴഞ്ഞതിന്നോര്‍ക്കുന്നുവോ

പുഴകള്‍ കണ്ടു പുഴയോരങ്ങള്‍ കണ്ടു
നദികള്‍ കണ്ടു നാം ഓളങ്ങള്‍ കണ്ടു
ആഴി കണ്ടു അതില്‍ അലകള്‍ കണ്ടു
ഇടനേരം കര കണ്ടു കുളിര്‍ കാറ്റുകൊണ്ടു

എന്നും സുഗന്ധം പരത്തി എന്‍ ജീവി—നില്‍
ഒരു പനിനീര്‍ പൂവുപോല്‍ നീയെന്‍ പ്രിയസഖി
പകരമായി തന്നിടാന്‍ ഒന്നുമിെല്ലങ്കിലും
എന്നും തുടിക്കും ഈ ഹ്യദയം നിനക്കായ്

ചാഞ്ഞും ചരിഞ്ഞും ഇരുന്നിരുന്നെന്‍െറ
ചാരുകസേരതന്‍ കാലൊടിഞ്ഞീടുമ്പോള്‍
ചാരത്തുണ്ടാകണം ഒരു ചാരായ് എനിക്ക്
മരണം വന്നെന്നെ തഴുകും വരെയും നീ.
Join WhatsApp News
കാമുകി 2017-11-05 19:18:33
ഇന്നേവരെ നീ എന്നെ മനസ്സിലാക്കിയില്ല 
പൊന്നെ നീ ഇങ്ങനെ തേങ്ങിടാതെ 

ഇന്നലെ നമ്മൾ തുഴഞ്ഞതോർത്തു നീ 
ചുമ്മാ സമയം കളഞ്ഞിടാതെ 

മറ്റൊരു പെണ്ണുമായി കെട്ടുവള്ളത്തിൽ
കെട്ടിപിടിച്ചു കിടന്നുറങ്ങിടു നീ 

ഞങ്ങളീ സ്ത്രീകളെ നമ്പുന്നോരൊക്കയും 
----- 

കണ്ട്മുട്ടി ഞാൻ കരുത്താനൊരുത്തനെ 
കപ്പലുണ്ടവന് വള്ളമല്ല 

അടുത്ത തുറമുഖം എത്തുന്നതുവരെ 
ഞാനവനൊരു' പ്രിയ സഖി'മാത്രമല്ലേ 

ആസ്വദിക്കൂ നീ ജീവിതം മോങ്ങാതെ 
കാലത്തിനൊത്തു നീ നീങ്ങിടുക 

പറക്കട്ടെ ഞാനെൻ പുത്തൻ കാമുകനുമായി 
അവന്റെ സിംഗിൾ എൻജിൻ പ്ലെയിനിലിനി 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക