Image

ഐ എന്‍ ഓ സി സമ്മേളനം ഹൂസ്റ്റണില്‍ ചൊവ്വാഴ്ച ചാണ്ടി ഉമ്മന്‍ മുഖ്യാതിഥി

തോമസ് മാത്യൂ Published on 06 November, 2017
ഐ എന്‍ ഓ സി സമ്മേളനം ഹൂസ്റ്റണില്‍ ചൊവ്വാഴ്ച  ചാണ്ടി ഉമ്മന്‍ മുഖ്യാതിഥി
ഹൂസ്റ്റണ്‍ : ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (INOC) ടെക്‌സാസ് റീജിയന്റെ ഒരു പ്രത്യേക സമ്മേളനം നവംബര്‍ 7 നു ചൊവ്വാഴ്ച വൈകുന്നേരം  6:30 നു നടത്തപെടുന്നതാണ്.  സ്റ്റാഫോര്‍ഡിലുള്ള ദേശി റെസ്‌റ്റോറന്റില്‍ വച്ച് നടത്തപെടുന്ന (209, FM 1092 Rd/ Murphy Road, Stafford, Texas 77477) സമ്മേളനത്തില്‍ പ്രസിഡന്റ് ജോസഫ് എബ്രഹാം അധ്യക്ഷത വഹിക്കും.


ഹൃസ്വ സന്ദര്‍ശനത്തിന് അമേരിക്കയില്‍ എത്തിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ന്റെ യുവ നേതാവും NSUI, യൂത്ത് കോണ്‍ഗ്രസ് സംഘടനകളുടെ മുന്‍ ഭാരവാഹിയും കോണ്‍ഗ്രസ് നേതാവും കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മന്‍ യോഗത്തില്‍ മുഖ്യാതിഥി ആയിരിക്കും,


റാന്നി ബ്ലോക്ക് പഞ്ചായത്തു മെമ്പറും റാന്നി അങ്ങാടി പഞ്ചായത്ത്  മുന്‍ പ്രസിഡന്റും ആയ മേഴ്‌സി പാണ്ടിയത്തും യോഗത്തില്‍ സംബന്ധിയ്ക്കും.      

റീജിയന്റെ ഭാവി പ്രവര്‍ത്തങ്ങളെപ്പറ്റിയും കേരളത്തിലെ ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളെ പറ്റിയും ചര്‍ച്ച ഉണ്ടായിരിക്കു ന്നതാണ്.


എല്ലാ കോണ്‍ഗ്രസ് അനുഭാവികളെയും, യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 


കൂടുതല്‍ വിവരങ്ങള്‍ക്കു;


ജോസഫ് എബ്രഹാം (പ്രസിഡന്റ്)  7135829517

ബേബി മണക്കുന്നേല്‍  7132919721

ജീമോന്‍ റാന്നി (ജോ. സെക്രട്ടറി)  4077184805

ഐ എന്‍ ഓ സി സമ്മേളനം ഹൂസ്റ്റണില്‍ ചൊവ്വാഴ്ച  ചാണ്ടി ഉമ്മന്‍ മുഖ്യാതിഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക