Image

മാധ്യമ അവാര്‍ഡ് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വലിയ അംഗീകാരം - ജിന്‍സ്‌മോന്‍ സഖറിയ

മാത്യുക്കുട്ടിഈശോ Published on 06 November, 2017
മാധ്യമ അവാര്‍ഡ് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വലിയ അംഗീകാരം - ജിന്‍സ്‌മോന്‍ സഖറിയ
ന്യൂയോര്‍ക്ക്: മാധ്യമ അവാര്‍ഡുകള്‍ നിസ്വാര്‍ത്ഥ മാധ്യമ പ്രവര്‍ത്തനത്തിനുള്ള വലിയ അംഗീകാരം എന്ന് ന്യൂയോര്‍ക്കിലെ പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും ജയ്ഹിന്ദ് വാര്‍ത്ത ന്യൂസ്‌പേപ്പറിന്റെ പ്രസാധകനും ചീഫ് എഡിറ്ററുമായ ജിന്‍സ്‌മോന്‍ സഖറിയ. ന്യൂയോര്‍ക്കിലെ പ്രമുഖ സംഘടനയായ ഇന്‍ഡ്യന്‍ അമേരിക്കന്‍ കേരള കള്‍ച്ചറല്‍ ആന്‍ഡ് സിവിക് സെന്ററിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഫഌഷിംഗില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ അമേരിക്കയിലെ ഇന്‍ഡ്യന്‍ വംശജരില്‍ നിന്നും പ്രശസ്ത മാധ്യമ പ്രവര്‍ത്തകനുള്ള 2017 ലെ മാധ്യമ അവാര്‍ഡ് ലഭിച്ചതിനു ശേഷം ജിന്‍സ്‌മോന്‍ പ്രസ്താവിച്ചു. ഇത്തരം അവാര്‍ഡുകളും അംഗീകാരങ്ങളും കൂടുതല്‍ കരുത്തോടെ മാധ്യമ പ്രവര്‍ത്തനം കാഴ്ചവക്കാന്‍ ഊര്‍ജ്ജം പകര്‍ന്നു നല്‍കുന്നുവെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ഉന്നമനത്തിനായി സ്ഥാപിക്കപ്പെട്ട ഇന്‍ഡോ അമേരിക്കന്‍ പ്രസ്സ് ക്ലബ്ബിന്റെ സ്ഥാപക ചെയര്‍മാനും ബോര്‍ഡ് ഓഫ് ട്രസ്റ്റി ഡയറക്ടറും കൂടിയായ അദ്ദേഹം പറഞ്ഞു. നൂറു കണക്കിന് പേരുടെ നിറസാന്നിദ്ധ്യത്തില്‍ ഫഌഷിംഗിലെ വേള്‍ഡ്‌സ് മറീന റസ്റ്റോറന്റ് ബാങ്ക്വറ്റ് ഹാളില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ ഇന്‍ഡ്യന്‍ കോണ്‍സുല്‍ ജനറല്‍ സന്ദീപ് ചക്രവര്‍ത്തി, യു.എസ്. കോണ്‍ഗ്രസ് വുമന്‍ പ്രമീള ജയ്പാല്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. വിവിധ തുറകളില്‍ പ്രശസ്ത സേവനം കാഴ്ചവച്ച് ആറ് വ്യക്തികള്‍ക്ക് അവാര്‍ഡ് വിതരണം നടത്തിയ ചടങ്ങില്‍ കേരള കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് തമ്പി തലപ്പള്ളില്‍ അദ്ധ്യക്ഷനായി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.എം.സ്റ്റീഫന്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗം ഡോ.തോമസ് എബ്രഹാം, ഡയറക്ടര്‍ ബോര്‍ഡ് അംഗം രാജു തോമസ് എന്നിവരും മറ്റ് പ്രമുഖരും ചടങ്ങില്‍ സംസാരിച്ചു.

മാധ്യമ അവാര്‍ഡ് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വലിയ അംഗീകാരം - ജിന്‍സ്‌മോന്‍ സഖറിയമാധ്യമ അവാര്‍ഡ് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വലിയ അംഗീകാരം - ജിന്‍സ്‌മോന്‍ സഖറിയമാധ്യമ അവാര്‍ഡ് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വലിയ അംഗീകാരം - ജിന്‍സ്‌മോന്‍ സഖറിയ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക