Image

ഗൗരിനേഹ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന്‌ ചാടി മരിച്ച കേസില്‍ അധ്യാപികമാര്‍ക്കെതിരെആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കുമെന്ന്‌ പ്രോസിക്യൂഷന്‍

Published on 06 November, 2017
ഗൗരിനേഹ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന്‌ ചാടി മരിച്ച കേസില്‍  അധ്യാപികമാര്‍ക്കെതിരെആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കുമെന്ന്‌ പ്രോസിക്യൂഷന്‍


കൊച്ചി: കൊല്ലത്ത്‌ ട്രിനിറ്റി ലൈസിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഗൗരി നേഹ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന്‌ ചാടി മരിച്ച കേസില്‍ പ്രതികളായ അധ്യാപികമാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്‌ ഹൈക്കോടാതി നാളത്തേയ്‌ക്ക്‌ മാറ്റി. പ്രതികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കുമെന്ന്‌ പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

അധ്യാപികമാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനാവുമോയെന്ന്‌ വ്യക്തമാക്കി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഹൈക്കോടതി പോലീസിന്‌ നിര്‍ദേശം നല്‍കിയിരുന്നു. പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിനിയായിരുന്ന ഗൗരി ആത്മഹത്യ ചെയ്‌ത കേസില്‍ അധ്യാപികമാരായ ക്രസന്‍സ്‌ നേവിസ്‌, സിന്ധു പോള്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ്‌ ഹൈക്കോടതി പരിഗണിക്കുന്നത്‌.

അധ്യാപകര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 305ാം വകുപ്പനുസരിച്ച്‌ ആത്മഹത്യയ്‌ക്കു പ്രേരിപ്പിച്ചെന്ന കുറ്റമാണ്‌ ചുമത്തുന്നതെങ്കില്‍ അന്വേഷണത്തില്‍ ജാഗ്രത പാലിക്കണമെന്ന്‌ നേരത്തെ സിംഗിള്‍ബെഞ്ച്‌ നിര്‍ദേശിച്ചിരുന്നു. ഒക്ടോബര്‍ 20 നാണ്‌ ഗൗരി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന്‌ ചാടിയത്‌. പിന്നീട്‌ ഒക്ടോബര്‍ 23 ന്‌ ചികിത്സയിലിരിക്കെ മരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക