ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ നായകനായകുന്ന
`ആദി' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ പ്രണവിന് പരിക്ക് പറ്റിയെന്ന വാര്‍ത്ത
ജീത്തു ജോസഫ് ശരി വച്ചു. പ്രണവ് വിശ്രമത്തിലാണന്നും പരിക്ക് ഭേദമായതിനു ശേഷം
മാത്രമേ ചിത്രീകരണം ആരംഭിക്കുകയുള്ളൂവെന്നും ജീത്തു സ്ഥിരീകരിച്ചു.
`ഒരു
ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് പ്രണവിന് പരിക്ക് പറ്റിയത്.
കണ്ണാടിയുടെ ചില്ല് പൊട്ടിക്കുന്ന രംഗം ചിത്രീകരിച്ചപ്പോഴാണ് പ്രണവിന്റെ കൈ
മുറിഞ്ഞ് രക്തം വാര്‍ന്നൊഴുകിയത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍
എത്തിച്ചു. ഇനി പരിക്ക് ഭേദമായി കഴിഞ്ഞു മാത്രമേ ചിത്രീകരണം ആരംഭിക്കൂ.'' ജീത്തു
ജോസഫ് പറഞ്ഞു.
ആദിയുട അവസാന ഷെഡ്യൂളില്‍ മൂന്നു ദിവസത്തെ ചിത്രീകരണം മാത്രം
ബാക്കിയുളളപ്പോഴാണ് പ്രണവിന് പരിക്കു പറ്റിയത്. കൊച്ചിയിലും ഹൈദരബാദിലുമുള്ള ഓരോ
ദിവസത്തെ ഷൂട്ടിങ്ങാണ് മുടങ്ങിയത്.
പ്രണവ് നായകനാകുന്ന ആദി ആക്ഷന്‍
ത്രില്ലറാണ്. പ്രണവിന്റെ ആക്ഷന്‍ രംഗങ്ങളാകും ആദിയുടെ ഹൈലൈറ്റ്. സിനിമയ്ക്കായി
പ്രത്യേകം പാര്‍ക്കൗര്‍ പരിശീലനവും പ്രണവ് നടത്തിയിരുന്നു. മുന്നിലുളള ചെറിയ
മതിലുകളും തടസങ്ങളും തരണം ചെയ്യാന്ശരീരം വഴക്കിയെടുക്കുന്ന പരിശീലന മുറയാണിത്.
അക്രോബാറ്റിക് രീതിയിലുള്ള ശാരീരികാഭ്യാസമാണിത്. ഹോളിവുഡ് സിനിമകളിലും മറ്റും
ഇത് ഉപയോഗിക്കാറുണ്ട്.
ലെന, അനുശ്രീ, അദിതി രവി എന്നിവരാണ് ആദിയിലെ
നായികമാര്‍. ഇവരെ കൂടാതെ സിദ്ദിഖ്, ടോണി ലൂക്ക്, ഷറഫുദ്ദീന്, സിജു വില്‍സണ്‍
എന്നിവരാണ് മറ്റു താരങ്ങള്‍. ആദി എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് പ്രണവ്
അവതരിപ്പിക്കുക. ആദിയുടെയും മൂന്ന് സ്ത്രീ കഥാപാത്രങ്ങളുടെയും ജീവിതത്തിലൂടെയാണ്
കഥ കടന്നു പോകുന്നത്. പുലി മുരുകന് എന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ വില്ലനായി
തകര്‍ത്തഭിനയിച്ച ജഗപതി ബാബുവാണ് ആദിയിലും വില്ലനായി
എത്തുന്നത്.
ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം
നിര്‍മിക്കുന്നത്. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. സംഗീതം അനില്‍ ജോണ്സണ്.