Image

വിജയ് നിങ്ങളുടെ പിന്തുണയില്ലായിരുന്നെങ്കില്‍ ഒന്നും സാദ്ധ്യമാകുമായിരുന്നില്ല ; ജെയ്

Published on 06 November, 2017
വിജയ് നിങ്ങളുടെ പിന്തുണയില്ലായിരുന്നെങ്കില്‍ ഒന്നും സാദ്ധ്യമാകുമായിരുന്നില്ല ; ജെയ്

പതിനഞ്ച് വര്‍ഷം മുമ്പ് തമിഴ് സിനിമയിലെത്തിയ താരമാണ് ജെയ്. വിജയ് നായകനായ ഭഗവതി എന്ന ചിത്രത്തില്‍ വിജയിയുടെ അനുജന്റെ വേഷത്തില്‍ മികച്ച പ്രകടനമാണ് അന്ന് ജെയ് കാഴ്ച വെച്ചത്. പിന്നീട് തമിഴ് സിനിമയിലെ മുന്‍നിരയിലേക്ക് ഉയരാന്‍ ജെയ്ക്ക് സാധിച്ചു.

പതിനഞ്ച് വര്‍ഷം മുന്‍പ് റിലീസായ ഭഗവതിയുടെ വാര്‍ഷികത്തിലാണ് ജെയ് വിജയിക്ക് നന്ദിയുമായി എത്തിയിരിക്കുന്നത്. ‘എന്നെ വിശ്വസിച്ച് നിങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഇത്രയും വലിയൊരു അവസരം തന്നതിന് ഒരായിരം നന്ദി, വിജയ് അണ്ണാ നിങ്ങളില്ലായിരുന്നുവെങ്കില്‍ ഞാനിന്നിവിടെ എത്തില്ലായിരുന്നു’ എന്നാണ് ജെയ് ട്വിറ്ററില്‍ കുറിച്ചത്. വികാര നിര്‍ഭരമായ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. ന്റെ കരിയറിലെ എല്ലാ വളര്‍ച്ചയ്ക്കും ആദ്യ ചിത്രത്തിലെ നായകനായ വിജയിക്ക് വലിയ റോളുണ്ട് എന്ന് നിരവധി തവണ ജയ് പറഞ്ഞിരുന്നു.

‘ഭഗവതി ഇറങ്ങിയിട്ട് പതിനഞ്ച് കൊല്ലം. ഞാന്‍ സിനിമാ ജീവിതം തുടങ്ങിയിട്ടും പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നു. ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്. നിങ്ങളുടെ പിന്തുണയില്ലായിരുന്നുവെങ്കില്‍ ഇതൊന്നും സാധ്യമാകില്ലായിരുന്നു. എല്ലാവര്‍ക്കും നന്ദി’ എന്നും താരം പറയുന്നു. 2002ലാണ് എ വെങ്കടേഷിന്റെ സംവിധാനത്തില്‍ വിജയ് റീമ സെന്‍ താര ജോഡികള്‍ ഒന്നിച്ച ഭഗവതി പുറത്തിറങ്ങിയത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക