Image

കാസ്റ്റിംഗ് കൌച്ച് ; നടി മൃദുല വെളിപ്പെടുത്തുന്നു

Published on 06 November, 2017
കാസ്റ്റിംഗ് കൌച്ച് ; നടി മൃദുല വെളിപ്പെടുത്തുന്നു

സിനിമയിലെ കാസിന്റ് കൗച്ചിനെ കുറിച്ചെല്ലാം നിരവധി നടിമാര്‍ വെളിപ്പെടുത്തിയതാണ്. അതുപോലെ പല കാരണങ്ങളാല്‍ കഴിവുള്ള നടിമാര്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടുന്നതും സിനിമയില്‍ പുത്തരിയല്ല. സിനിമയെ സ്വപ്നം കണ്ടെത്തുന്ന പലര്‍ക്കും ലഭിക്കുന്നത് നല്ല അനുഭവങ്ങള്‍ അല്ല. ഇപ്പോഴിതാ, നടി മൃദുലയും സിനിമയില്‍ നിന്നും തനിക്ക് നേരിടെണ്ടി വന്ന ദുരനുഭവങ്ങള്‍ പങ്കു വെയ്ക്കുന്നു.

സിനിമയില്‍ നിന്നും ധാരാളം ഓഫറുകള്‍ വരാറുണ്ട്. എന്നാല്‍, അതെല്ലാം അഡ്ജസ്റ്റ്‌മെന്റിന്റെ ഓഫറാണ്. പല അഡ്ജന്‍സ്റ്റ്‌മെറ്റിനും തയ്യാറാണെങ്കില്‍ ചാന്‍സ് ഉണ്ടെന്നാണ് പലരും പറയുന്നത്. അത്തരം അവസരങ്ങള്‍ എനിക്ക് വേണ്ട. ഇക്കാരണത്താലാണ് താന്‍ സിനിമയിലേക്ക് വരാത്തതെന്ന് മൃദുല ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

കൂടാതെ എന്തിനും തയ്യാറായി ചിലര്‍ പുതിയ തലമുറയിലുണ്ട്. അത്തരം രീതികളോട് എനിക്ക് താത്പര്യമില്ല. എന്റെ ഭാഗം മികച്ചതാക്കണം എന്ന് ചിന്തിയ്ക്കുന്ന കഴിവുള്ളവരും ധാരളമുണ്ട്. എന്നാല്‍ എന്തിനും തയ്യാറായി ചിലര്‍ വരുമ്‌ബോള്‍ കഴിവുള്ളവര്‍ക്ക് അവസരം നഷ്ടപ്പെടുന്നു മൃദുല പറയുന്നു. മഴവില്‍ മനോരമയിലെ കൃഷ്ണ തുളസി എന്ന സീരിയലിലൂടെ ശ്രദ്ധേയയാണ് മൃദുല വിജയ്


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക