Image

വിശ്വരൂപം 2 ഉടനെത്തും

Published on 06 November, 2017
വിശ്വരൂപം 2 ഉടനെത്തും

കമലഹാസന്റെ വിശ്വരൂപം 2 റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നു. ഏറെനാളായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രംകൂടിയാണ് വിശ്വരൂപം രണ്ടാം ഭാഗം. അതിനിടയില്‍ കമല്‍, ശങ്കര്‍ എന്നിവരൊന്നിക്കുന്ന ഇന്ത്യന്‍ സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചപ്പോള്‍ വിശ്വരൂപം 2 എന്ന സിനിമയുടെ ഭാവിയെക്കുറിച്ച് സംശയമുണ്ടായിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, പദ്ധതിയുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഗിബ്രാന്‍, ട്രെയിലര്‍ ഉടന്‍ പുറത്തിറക്കാന്‍ തയാറെടുക്കുകയാണെന്ന് വെളിപ്പെടുത്തി.

കമല്‍ഹാസന്റെ ജന്മദിനമായ നവംബര്‍ 7 ന് പല ആഘോഷങ്ങളാണ് പദ്ധതി ഇടുന്നത്. അതേ ദിവസം തന്നെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു ഈ സിനിമയുടെ ട്രെയ്‌ലര്‍ കാഴ്ചകള്‍ക്കായി. ആദ്യ ഭാഗത്തേക്കാള്‍ കമലഹാസന്‍ ഈ ചിത്രത്തെക്കുറിച്ച് വളരെ ശുഭാപ്തിവിശ്വാസമാണ് മുന്നോട്ടു വെക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക