Image

മാന്‍സണ്‍ കുടുംബ കൊലപാതകങ്ങള്‍ സിനിമയാകുന്നു ഡികാപ്രിയോയും ബ്രാഡ് പിറ്റും പ്രധാനവേഷത്തില്‍

Published on 06 November, 2017
മാന്‍സണ്‍ കുടുംബ കൊലപാതകങ്ങള്‍ സിനിമയാകുന്നു ഡികാപ്രിയോയും ബ്രാഡ് പിറ്റും പ്രധാനവേഷത്തില്‍
ലിയോനാര്‍ഡോ ഡികാപ്രിയോ, ബ്രാഡ് പിറ്റ് എന്നീ മഹാനടന്മാരെ ഒരു സിനിമയില്‍ ഒന്നിപ്പിക്കാന്‍ ഹോളിവുഡിലെ സൂപ്പര്‍ സംവിധായകന്‍ ക്വിന്റിന്‍ ടാരന്റീനോ . കുപ്രസിദ്ധമായ മാന്‍സണ്‍ കുടുംബ കൊലപാതകങ്ങള്‍ പ്രേമേയമാകുന്ന ചിത്രം യഥാര്‍ത്ഥ സംഭവങ്ങളെ വെല്ലുംവിധമാണ് സംവിധായകന്‍ ഒരുക്കാന്‍ പോകുന്നത്. ചിത്രത്തിനായി ഡികാപ്രിയോയും ബ്രാഡും സമ്മതം മൂളി കഴിഞ്ഞെന്നാണ് വാര്‍ത്തകള്‍. മറ്റ് അഭിനേതാക്കളെയും ചിത്രത്തിലേക്ക് പരിഗണിച്ചുവരുന്നു.

ക്വിന്റിന്‍ മുന്‍കാല ചിത്രമായ ജാങ്കോയുടെ അതെ ബഡ്ജറ്റിലാണ് ഈ ചിത്രവും ഒരുക്കുന്നത്. ചരിത്ര നായകനായ ‘ലെനിന്റെ’ ജീവിതവും അഭ്രപാളികളില്‍ എത്തുമ്‌ബോള്‍ ആ വേഷത്തിലെത്തുന്നത് ഡികാപ്രിയോ ആണ്. സ്റ്റീഫന്‍ സ്പീല്‍ബെര്‍ഗാണ് ലെനിന്‍ ആവിഷ്‌കരിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക