Image

സിനിമാസീരിയല്‍ രംഗത്ത് പുതിയ സംഘടന

Published on 06 November, 2017
സിനിമാസീരിയല്‍ രംഗത്ത് പുതിയ സംഘടന

സിനിമാ, സീരിയല്‍ മേഖലയില്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം ആളുകള്‍ പുതിയ സംഘടനയ്ക്ക് രൂപം നല്‍കി. ഇന്‍ഡസ്ട്രി ഒഫ് ഫിലിം ടെലിവിഷന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (ഇഫ്റ്റ്‌വ) എന്ന പേരിലുള്ള സംഘടന ഐഎന്‍ടിയുസിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

സിനിമാ ടെലിവഷന്‍ മേഖലയില്‍ അസംഘടിതമായി പ്രവര്‍ത്തിച്ചുവരുന്ന ടെക്‌നീഷ്യന്മാരെയും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയും ചൂഷണം ചെയ്യുന്ന പ്രവണതയാണ് ഇന്ന് സിനിമാ മേഖലയില്‍ നടക്കുന്നത്. ഇതിനെ ഒരു പരിധിവരെ തടയുവാനാണ് സംഘടനയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് 14 ജില്ലകളിലും അഡ്‌ഹോക്ക് കമ്മറ്റികളുണ്ട്. ഡിസംബര്‍ 31നകം ജില്ലാകമ്മറ്റികള്‍ പൂര്‍ത്തികരിച്ച് ജനുവരിയില്‍ കോഴിക്കോട്ട് പ്രാഥമിക സംസ്ഥാന സമ്മേളനം നടത്തുവാനാണ് ലക്ഷ്യമിടുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. സൊസൈറ്റി ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘടനയ്ക്ക് നിലവില്‍ ആയിരത്തോളം അംഗങ്ങളുണ്ട്.

തൊഴിലാളികള്‍ക്ക് ക്ഷേമനിധി, പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടന നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്ക് 7034680709, 9995008634 നമ്ബറില്‍ ബന്ധപ്പെടുക. പ്രസിഡന്റ് സക്കീര്‍ മഠത്തില്‍, ട്രഷറര്‍ സി. മുഹസിന്‍, ലിന്‍ജു എസ്തപ്പാന്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക