Image

മലയാളി മീഡിയ ഫോറം ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു

Published on 06 November, 2017
മലയാളി മീഡിയ ഫോറം ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു
 കുവൈത്ത് സിറ്റി: കുവൈത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറം, പത്താം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കുവൈത്തിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. 

നവംബര്‍ 18ന് (ശനി) രാവിലെ 10ന് ഖൈത്താന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂളിലാണ് മത്സരങ്ങള്‍. ഒന്പതു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം. ഓരോ സ്‌കൂളില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന ആറു കുട്ടികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കുക. 15നു മുന്പ് രാജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് സ്വര്‍ണമെഡലുകളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനമായി ലഭിക്കും.

വിവരങ്ങള്‍ക്ക്: 99483940, 67765810 97245586.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക