Image

മന്‍സൂര്‍ ബിന്‍ മുഖ്രിന്‍ രാജകുമാരന്റെ സംസ്‌കാരം ചൊവ്വാഴ്ച

Published on 06 November, 2017
മന്‍സൂര്‍ ബിന്‍ മുഖ്രിന്‍ രാജകുമാരന്റെ സംസ്‌കാരം ചൊവ്വാഴ്ച
 
ദമാം; സൗദിയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മന്‍സൂര്‍ ബിന്‍ മുഖ്രിന്‍ രാജകുമാരന്റെ സംസ്‌കാരം നാളെ (ചൊവ്വ) റിയാദ് തുര്‍കി ബിന്‍ മസ്ജിദ് ജനാസ നിസ്‌കാരത്തിനു ശേഷം ഖബറക്കുമെന്ന് സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചു. 

ഞായറാഴ്ച വൈകുന്നേരമാണ് മന്‍സൂര്‍ ബിന്‍ മുഖ്രിന്‍ രാജകുമാരനും ഗവര്‍ണറേറ്റിലെ മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അസീറിലെ മല നിരകളില്‍ കാണതായത്. തുടര്‍ന്നു നടന്ന നടത്തിയ തിരച്ചിലില്‍ അസീറില മഹ്മഹ് മിയ റീദ എന്ന സ്ഥലത്ത് ഹെലികോപ്റ്റര്‍ തകര്‍ന്നു കിടക്കുന്നതായി കണ്ടെത്തി. ഹെലികോപ്റ്റര്‍ കിടന്ന സ്ഥലത്തുനിന്നും അല്‍പം അകലെയായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അപകടത്തില്‍ മന്‍സൂര്‍ രാജകുമാരനെ കൂടാതെ നാവികരടക്കം മറ്റു നാല് പേര്‍ കൂടി മരിച്ചു.അസീറിലെ നിര്‍മാണ നവീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതിനുശേഷം തിരിച്ചു മടങ്ങും വഴിയാണ് അപകടം. 

മന്‍സൂര്‍ രാജകുമാരന്റ മരണത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടവകാശിയും യുഎഇ, കുവൈത്ത്, ബഹറിന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികളും അനുശോചിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക