Image

മസ്‌കറ്റില്‍ എന്റെ കേരളം എന്റെ മലയാളം വിജ്ഞാനോത്സവം നവംബര്‍ 10 ന്

Published on 06 November, 2017
മസ്‌കറ്റില്‍  എന്റെ കേരളം എന്റെ മലയാളം വിജ്ഞാനോത്സവം നവംബര്‍ 10 ന്


 മസ്‌കറ്  ഇന്ത്യന്  സോസ്‌റഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം സംഘടിപ്പിക്കുന്ന പതിനഞ്ചാമത് 'എന്റെ കേരളം എന്റെ മലയാളം വിജ്ഞാനോത്സവം' നവംബര്‍ 10 ന് ഇന്ത്യന്‍ സ്‌കൂള്‍ ദാര്‌സൈറ്റില്‍ വച്ച് നടക്കുന്നു.

പ്രശസ്ത എഴുത്തുകാരനും ജീവചരിത്ര രചനയില്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ എ വി അനില്‍ കുമാര്‍ ആണ് ഈവര്‍ഷം വിജ്ഞാനോത്സവം നയിക്കുവാന്‍ എത്തുന്നത്.

'ഒമാനിലെ പത്തൊമ്പത് ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി ആയിരത്തോളം വിദ്യാര്‍ഥികള്‍ മുന്‍ വര്‍ഷങ്ങളില്‍ പങ്കെടുത്തിരുന്നു. ഈ വര്‍ഷവും ഏറെക്കുറെ അത്ര തന്നെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു' സംഘാടകര്‍ അറിയിച്ചു.

മുന്‍കൂട്ടി രജിസ്ടര്‍ ചെയ്യാന്‍ സാധിക്കാതെ പോയവര്‍ക്ക്, അന്നേ ദിവസം മത്സരത്തില്‍ പങ്കെടുക്കുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
മൂന്ന് പേരടങ്ങുന്ന ടീമായിട്ടാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. മൂന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ളവര്‍ ജൂനിയര്‍ വിഭാഗത്തിലും, എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവര്‍ സീനിയര്‍ വിഭാഗത്തിലും പരിഗണിക്കപ്പെടും.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്കായി 93397868 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

വാര്‍ത്ത   ബിജു  വെണ്ണിക്കുളം


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക